ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് എഐഎഡിഎംകെ

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ എതിർക്കുന്ന ശശികല പക്ഷത്തെ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് എഐഎഡിഎംകെ. 19 എഎൽഎമാരെ ഒഴിവാക്കണമെന്ന് സ്പീക്കർ പി ധനപാലിനോട് എഐഎഡിഎംകെ ചീഫ് വിപ് എസ് രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഈ എംഎൽഎമാർ പളനിസ്വാമിയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നുവെന്ന് കാണിച്ച് ഗവർണർക്ക് പാർട്ടി കത്ത് നൽകിയിരിന്നു. ഭരണകക്ഷിയിലെ തന്നെ എംഎൽഎമാർ പിന്തുണ പിൻവലിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും ചീഫ് വിപ്പ് വ്യക്തമാക്കിയിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here