ഊബര്‍ ഇനി തൃശ്ശൂരിലും

ഓണ്‍ലൈന്‍ ടാക്സി ഭീമന്‍മാരായ ഊബര്‍ ഇനി തൃശ്ശൂരിലും. മുളങ്കുന്നത്ത് കാവു മുതല്‍ തലോര്‍ വരെയും, കേരള കാര്‍ഷിക സര്‍വകലാശാല മുതല്‍ അമല ആശുപത്രി വരെയുമുള്ള 115 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലാണ് ഊബറിന്റെ സര്‍വീസ് ആദ്യഘട്ടത്തില്‍ ഉണ്ടാകുക. ഒരു കിലോമീറ്ററിന് അഞ്ച് രൂപയാണ് നിരക്ക്. യാത്രയ്ക്ക് ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ മൊബൈല്‍ വാലറ്റിലൂടെയോ പണം നല്‍കാം. യാത്രാ നിരക്ക് പണമായും നല്‍കാന്‍ സൗകര്യമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top