അത്തച്ചമയ ഘോഷയാത്ര തുടങ്ങി
ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തുടങ്ങി. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയില്‍ ഉണ്ട്. രാവിലെ അഞ്ച് മണിക്ക് അത്തം ഉണര്‍ത്തലോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
രാവിലെ ഒമ്പതിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. നഗരം ചുറ്റുന്ന ഘോഷയാത്ര ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്തം നഗറിൽ സമാപിക്കും.
അത്തംനഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ മൈതാനിയിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര സ്റ്റാച്ചുകവല, കിഴക്കേ കോട്ട, എസ്എൻ കവല, വടക്കേകോട്ട, പൂർണത്രയീശ ക്ഷേത്രം ചുറ്റി ഉച്ചകഴിഞ്ഞു രണ്ടോടെ അത്തം നഗറിൽതന്നെ സമാപിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here