Advertisement

ജനകീയതയുടെ അത്തച്ചമയം

August 25, 2017
2 minutes Read

ഏഴ് പതിറ്റാണ്ട് മുമ്പ് ഒരു രാജാവ് പരിവാര സമ്മേതം നാടുചുറ്റി പ്രജകളെ കാണാനിറങ്ങുന്നു..പ്രജകളുടെ ക്ഷേമം അന്വേഷിച്ചും…സമ്മാനങ്ങള്‍ വിതരണം ചെയ്തും വരുന്ന ആ ഘോഷയാത്രയെ വരവേല്‍ക്കാന്‍ കാത്ത് നില്‍ക്കുന്ന പ്രജകള്‍..തൊട്ടുകൂടായ്മയുടേയും തീണ്ടിക്കൂടായ്മയുടെയും ചരിത്രകാലഘട്ടത്തിൽ രാജാക്കന്മാർ ചിങ്ങത്തിലെ അത്തം നാൾ നാനാ ജാതിമതസ്ഥരായ നാട്ടുപ്രാണികൾക്കൊപ്പം തിങ്ങിനിറഞ്ഞ സമസ്തജനവിഭാഗങ്ങളുടേയും നടുവിലൂടെ ചമഞ്ഞൊരുങ്ങി എഴുന്നെള്ളുന്ന മഹാഘോഷയാത്ര!! വര്‍ഷങ്ങള്‍ക്കിപ്പുറത്തും പൊലിമ ഒട്ടും കുറിയാതെ ആ ചടങ്ങ് കേരളം പിന്തുടരുന്നു.. അതാണ് ലോകപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. മലയാളക്കരയിൽ ഓണാഘോഷങ്ങൾക്ക് നാന്ദികുറിക്കുന്നതേ അത്തച്ചമയ ഘോഷയാത്രയോടെയാണ്. പ്രൗഢിയൊന്നും നഷ്ടപ്പെടാതെ തൃപ്പൂണിത്തുറയില്‍ ഒാണത്തിന്റെ വരവറിയിച്ച് ഈ ചടങ്ങ് ഇന്നും മുടങ്ങതെ നടക്കുന്നത് ഒരു വിസ്മയം തന്നെ.

 

കൊ​ച്ചി രാ​ജ്യ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​നി​ന്നും ഓ​ണാ​ഘോ​ഷ​ത്തി​നാ​യി തൃ​ക്കാ​ക്ക​ര വാ​മ​ന ക്ഷേ​ത്ര​ത്തി​ലേ​യ്ക്കു​ള്ള കൊ​ച്ചി മ​ഹാ​രാ​ജാ​വി​ന്‍റെ പു​റ​പ്പാ​ടാ​യി​രു​ന്നു പ​ഴ​യ​കാ​ല അ​ത്ത​ച്ച​മ​യം എന്നാണ് ഏറെ പ്രാചാരം നേടിയ ഐതീഹ്യം. എന്നാല്‍ സ്വ​ത​ന്ത്ര്യാനാ​ന്ത​രം, തി​രു​വി​താം​കൂ​ർ-​കൊ​ച്ചി ല​യ​ന​വും രാ​ജ​ഭ​ര​ണം അ​വ​സാ​നി​ച്ച​തും ഈ പ്രൗ​ഢ ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ന് അ​ന്ത്യം കു​റി​ച്ചു. അന്ന് മു​ട​ങ്ങി​പ്പോ​യ അ​ച്ച​ത്ത​മ​യം വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ പൗ​രാ​വ​ലിയാണ് ഏ​റ്റെ​ടു​ത്തു നടത്തുന്നത്. അതിന് ശേഷം ദാ.. ഇന്ന് വരെ ഈ ചടങ്ങ് മുടങ്ങിയിട്ടില്ല.

ഐതീഹ്യങ്ങള്‍ നിരവധി 
അത്തച്ചമയത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി വിശ്വസനീയമായ രേഖകളൊന്നുമില്ലെന്ന് മാത്രമല്ല നിരവധി ഐതീഹ്യങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്.  പെരുമാള്‍ ഭരണകാലത്ത് ചേരരാജ്യത്തിന്റെ തലസ്ഥാനം തിരുവഞ്ചിക്കുളത്തേക്കു മാറ്റുന്നതിനുമുമ്പ് തൃക്കാക്കരവച്ച് ഈ ഉത്സവാഘോഷങ്ങള്‍ നടത്തിവന്നിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു. സാമന്തരാജാക്കന്മാരും ഇടപ്രഭുക്കന്മാരും മാടമ്പികളും സകല ആഡംബരങ്ങളോടുംകൂടി ഈ ആഘോഷങ്ങളില്‍ പങ്കുകൊള്ളാറുണ്ടായിരുന്നുവത്രേ.

ചടങ്ങുകള്‍ ഇങ്ങനെ 

കൊച്ചി രാജാക്കന്മാര്‍ തൃപ്പുണ്ണിത്തുറയില്‍വച്ച് നടത്തിവന്ന അത്തച്ചമയാഘോഷം ‘ദേശമറിയിക്കല്‍’ എന്ന പരിപാടിയോടുകൂടിയാണ് ആരംഭിച്ചിരുന്നത്. കൊട്ടാരത്തിന്റെ ഗോപുരദ്വാരത്തില്‍നിന്ന് ആനയും അമ്പാരിയുമായി പുറപ്പെടുന്ന ഘോഷയാത്ര വലിയ ചെണ്ട കൊട്ടിയും, കൊമ്പും കുഴലും വിളിച്ചും അത്തച്ചമയാഘോഷത്തെപ്പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന ചടങ്ങാണ്, ദേശമറിയിക്കല്‍.

അത്തം നാളിന്‌ മൂന്ന്‌ നാൾ മുമ്പ്‌ മകം നാളില്‍ പല്ലക്കു ചുമക്കുന്നവർ ആനപ്പുറത്തു നിന്ന്‌ വലിയ ഒരുരുതരം ചെണ്ട മുഴക്കി അത്തച്ചമയത്തിന്റെ രാജവിളംബരം പ്രധാനവീഥികളിൽ വായിച്ചറിയിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

 

ഉത്രംനാള്‍ വൈകിട്ടോടെ തന്നെ രാജാവ് ‘ഒരിക്കലൂണ്’ കഴിഞ്ഞ് ‘ചന്തം ചാര്‍ത്തല്‍’ നടത്തി അത്തച്ചമയത്തിന് തയ്യാറാവും. പിറ്റേന്നു രാവിലെ തറ്റുടുത്ത് പഴയന്നൂര്‍ ഭഗവതിക്കും പൂര്‍ണത്രയീശനും വഴിപാടുകള്‍ അര്‍പ്പിച്ചശേഷം ‘ചമയമുറി’യില്‍ പ്രവേശിക്കുന്നു. പ്രത്യേകം നിയുക്തരായ നമ്പൂതിരിമാരും തിരുമുല്‍പ്പാടന്മാരുമാണ് രാജാവിനെ വേഷഭൂഷകള്‍ അണിയിക്കുന്നത്. അപൂര്‍വമായ പട്ടുവസ്ത്രങ്ങളും ചന്ദനകുങ്കുമാദികളുമാണ് രാജാവ് അണിയുക. ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത്‌ ജാതിമതഭേദമന്യേ ഈ ദിവസം എല്ലാവർക്കും കൊട്ടാരത്തിൽ പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നു.

ജനകീയ യാത്ര തുടങ്ങുന്നു 

ചമയമുറിയില്‍ നിന്ന് ഇറങ്ങുന്ന രാജാവിനെ  എട്ടുപേര്‍ വഹിക്കുന്ന സ്വര്‍ണപ്പല്ലക്കില്‍ കയറ്റി ഘോഷയാത്ര ആരംഭിക്കുന്നു.  കുത്തുവിളക്കുകളും തീവെട്ടികളും ഘോഷയാത്രയില്‍ ഉണ്ടാകും. ദിവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥന്മാരും രാജകുടുംബത്തിലെ പുരുഷാംഗങ്ങളും ഊരിപ്പിടിച്ച വാളുകളുമായി പല്ലക്കിനെ അകമ്പടി സേവിക്കും. രണ്ട് മണിക്കൂറിനുള്ളില്‍ ഘോഷയാത്ര പൂര്‍ത്തിയാവും. ഘോഷയാത്ര അവസാനിച്ച് രാജാവ് തന്റെ രജതസിംഹാസനത്തില്‍ ആസനസ്ഥനാവുകയും ഉദ്യോഗസ്ഥപ്രമുഖന്മാരും പ്രമാണിമാരും വന്ദിച്ച് ഇരുവശവും പിന്‍വാങ്ങി നില്ക്കുകയും ചെയ്തു കഴിഞ്ഞാല്‍ ‘പട്ടോല മേനോന്‍’ എന്ന കൊട്ടാര ഉദ്യോഗസ്ഥന്‍ രാജകീയ പാരിതോഷികങ്ങള്‍ക്ക് അര്‍ഹരായ അതിഥികളുടെ പേരുകള്‍ താളിയോലഗ്രന്ഥങ്ങള്‍ നോക്കി വായിക്കുന്നു.

സമ്മാനം കൊടുത്തുകഴിഞ്ഞാല്‍ വിഭവസമൃദ്ധമായ സദ്യയും അതില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ‘സര്‍വാണി’ കൊടുക്കുന്ന പതിവും നടന്നുവന്നു; ആദ്യം ഓരോ പുത്തനും പിന്നീട് ഓരോ അണയുമായിരുന്നു സര്‍വാണിത്തുക.
രാജാവിന്റെ ‘അമൃതേത്തും’ ഒരു വലിയ ചടങ്ങാണ്. ചേര്‍ത്തു തുന്നിക്കെട്ടിയ മൂന്നു വലിയ നാക്കിലയിലാണ് അദ്ദേഹം അമൃതേത്തു കഴിക്കുന്നത്. നിലവിളക്കും നിറപറയുമൊക്കെ അലങ്കരിച്ചുവച്ചിരിക്കും. ചോറിനുപുറമേ 64 കൂട്ടം വിഭവങ്ങള്‍ വിളമ്പാറുണ്ടായിരുന്നത്രേ. ഈ ഊണാണ് ഇന്നും  അത്തച്ചമയത്തിന്റെ അവസാനത്തെ ചടങ്ങ്.
ഘോഷയാത്രയുടെ ‘കൊട്ടാരമുഖം’ അവസാനിക്കുന്നു

കേരളവര്‍മയുടെ കാലത്താണ് അവസാനമായി രാജകീയാഘോഷമെന്ന നിലയില്‍ ഇത് ആചരിക്കപ്പെട്ടത്. ആഡംബരം ഇഷ്ടപ്പെടാത്ത ഈ രാജാവ്  ഒരു ചടങ്ങെന്ന നിലയില്‍ മാത്രമാണ് ഇത് സംഘടിപ്പിച്ചത് തന്നെ.  സാധാരണ വസ്ത്രങ്ങള്‍ ധരിച്ച്, കൊട്ടാരത്തിന്റെ നാലുകെട്ടിനുള്ളില്‍ കടന്ന് അല്പ നിമിഷം ധ്യാനനിമഗ്നനായി നിന്നിട്ട് അദ്ദേഹം ചടങ്ങ് അവസാനിപ്പിച്ചു.അതോടെ  രാജകീയസ്വഭാവം നഷ്ടപ്പെട്ടു. പിന്നീട് 1960ന് ശേഷം  പുനരുദ്ധരിക്കപ്പെട്ട അത്തച്ചമയാഘോഷങ്ങള്‍ കേരള ഗവണ്‍മെന്റ് ഓണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുയായിരുന്നു. പിന്നീട് ഇന്ന് വരെ  രാജത്വച്ഛായയുള്ള എന്തെങ്കിലും പരിപാടികളോ ചമയഘോഷയത്രയില്‍ ഉള്‍പ്പെട്ടില്ല. ചടങ്ങ് കൂടുതല്‍ ജനകീയമാകുന്ന വര്‍ഷങ്ങളായിരുന്നു പിന്നീട്. അത് കൂടി വന്നതല്ലാതെ, ഒട്ടും കുറഞ്ഞില്ല.

1979നു നുശേഷം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയാണ് അത്തച്ചമയ ഘോഷയാത്ര ഏറ്റെടുത്ത് നടത്തുന്നത്.  ഹിൽപാലസിന്‌ പകരം തൃപ്പൂണിത്തുറ ബോയ്സ്‌ ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്നു തുടങ്ങി നഗരം ചുറ്റി തിരികെ അത്തം നഗറിലെത്തുന്നതാണ്‌ ഇന്നത്തെ അത്തച്ചമയം. ആബാലവൃദ്ധം അണിനിരക്കുന്ന ഈ ഘോഷയാത്ര ജനകീയമായ ഒരു ഉത്സവത്തിന്റെ ജനകീയതയെയാണ് ജനമനസിലേക്ക് ആനയിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top