ബിഡിഎസ് പ്രവേശന തീയതി ഹൈക്കോടതി നീട്ടി

highcourt highcourt a hc on business judge step back from considering plea filed by oommen chandy

സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ബിഡിഎസ് പ്രവേശന തീയതി ഹൈക്കോടതി നീട്ടി. സ്പോട് അഡ്മിഷൻ സെപ്തംബർ രണ്ടും മൂന്നും തിയതികളിൽ നടത്താൻ കോടതി നിർദ്ദേശിച്ചു. എംബിബിഎസ് പ്രവേശനം ഓഗസ്റ്റ് 31 ന് അവസാനിക്കുമ്പോൾ ഒഴിവുവരുന്ന ബി ഡി എസ് സീറ്റുകളിൽ പ്രവേശനത്തിന് അവസരം വേണമെന്ന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിദ്യാർത്ഥികൾക്ക് നാളെ  അഞ്ച് മണി വരെ ഓപ്ഷൻ ക്രമീകരിക്കാൻ കോടതി അനുമതി നൽകി.

എം ഇ എസ്  , കാരക്കോണം സി എസ് ഐ മെഡിക്കൽ കോളജുകളിലെ ഫീസ് സംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ സർക്കുലറിലെ പിഴവ്  കോടതി തിരുത്തിച്ചു . വിദ്യാർത്ഥികളുടെ പരാതിയിലാണ് കോടതി നടപടി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top