ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. 2002ൽ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുർമീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ച കേസിലാണ് വിധി.
കോടതിയിൽ ശിക്ഷാ വിധി വായിച്ചുവെങ്കിലും ഗുർമീതിന് കോടതിയോട് സംസാരിക്കാനുണ്ടെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ശിക്ഷാവിധി പുറത്താകുന്നത് കോടതി തടഞ്ഞു. അടച്ചിട്ട കോടതി മുറിയിലാണ് കോടതി നടപടകൾ പുരോഗമിക്കുന്നത്.
ബലാത്സംഗ കുറ്റത്തിനാണ് ശിക്ഷ പ്രഖ്യാപിച്ചതെന്നതിനാൽ ഉടൻതന്നെ ഗുർമീത് ജയിലിലേക്ക് പോകും. ശിക്ഷാ വിധി തിങ്കളാഴ്ചയാകും പ്രഖ്യാപിക്കുക എന്നതാണ് ലഭ്യമാകുന്ന സൂചനകൾ.
റാം റഹീം സിങ്ങിന് വിധി പ്രതികൂലമാണെങ്കിൽ അക്രമങ്ങൾ നടക്കാനിടയുണ്ടെന്ന സാധ്യത പരിഗണിച്ച് ഹരിയാനയിലും പഞ്ചാബിലും കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ജനങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here