Advertisement

സാംസങ് മേധാവിയ്ക്ക് 5 വർഷം തടവ് ശിക്ഷ

August 25, 2017
Google News 2 minutes Read
Samsung heir Lee Jae-yong

അഴിമതിക്കേസിൽ സാംസങ് മേധാവിയ്ക്ക് അഞ്ച് വർഷം തടവ് ശിക്ഷ. ലീ ജാ യങിനാണ് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡന്റ് പാർക്ക് കുനേയ്ക്ക് കൈക്കൂലി നൽകിയെന്ന കേസിലാണ് ശിക്ഷ. സോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതിയുടേതാണ് വിധി.

അഴിമതി ആരോപണങ്ങളെ തുടർന്ന് പുറത്താക്കപ്പെട്ട പാർക്ക് കുനേ പ്പോൾ ഇംപീച്ച്‌മെന്റ് നടപടികൾ നേരിടുകയാണ്. സാംസങിന് ചെയ്ത് നൽകി സഹായത്തിന് പകരമായി, പാർക്ക് കുനേയുടെ സുഹൃത്തിന് പണം നൽകാൻ ലീ ആവശ്യപ്പെട്ടെന്നാണ് കേസ് അന്വേഷിക്കുന്ന സമിതിയുടെ കണ്ടെത്തൽ.

സാസംങ് ഇലക്ട്രോണിക്‌സിന്റെ വൈസ് ചെയർമാനാണ് ലീ ഇപ്പോൾ. ചെയർമാനും ലീയുടെ പിതാവുമായ ലി കുനേ അബോധാവസ്ഥയിൽ ആശുപത്രിയിലാണ്.

Samsung heir Lee Jae-yong sentenced to 5 years in prison for corruption

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here