Advertisement

ബെവ്‌കോയിലേക്കുള്ള ഡെപ്യൂട്ടേഷൻ ഒഴിവാക്കി

August 26, 2017
Google News 0 minutes Read
bevco bevco bonus remains same

ബീവറേജസ് കോർപ്പറേഷനിലേക്കുള്ള ഡപ്യൂട്ടേഷൻ നിയമനം ഉപേക്ഷിച്ചു. നിലവിലെ ഒഴിവുകൾ താൽക്കാലികമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നികത്തും. സിഐടിയു ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടർന്നാണ് മന്ത്രി ഡെപ്യൂട്ടേഷൻ വേണ്ടെന്ന് വച്ചത്.

185 സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വഴി നിയമിക്കാൻ അനുമതി ആവശ്യപ്പെട്ടാണ് ബെവ്‌കോ സർക്കാരിനെ സമീപിക്കുന്നത്. ഉയർന്ന ബോണസാണ് ബെവ്‌കോയിൽ ലഭിക്കുന്നത്. ഓണത്തിന് മാത്രം ലഭിക്കുന്ന ബോണസ് മറ്റ് വകുപ്പുകളിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയാണ്. ഇതാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിൽ. എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ തന്നെ നേരിട്ട് ഡെപ്യൂട്ടേൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here