ആറ് പതിറ്റാണ്ട് പഴക്കമുള്ള വനപാത നന്നാക്കി പിസി ജോർജ്; ബോണസായി നൽകിയ ബസ് ഓടിച്ച് ഉദ്ഘാടനം

വേറിട്ട സംഭവവികാസങ്ങളിലൂടെയും വിവാദങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന പിസി ജോർജ് വീണ്ടും വാർത്തയിൽ നിറഞ്ഞു നിൽക്കുന്നു. ഉപയോഗിക്കുന്ന ഭാഷയിലൂടെയും, പ്രസ്ഥാവനകളിലൂടെയും, കുപ്രസിദ്ധി നേടിയ പിസി ഇത്തവണ വാർത്തയായത് വേറിട്ട ഉദ്ഘാടനത്തിലൂടെയാണ്.
ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ദുർഘടമായ ചെറിയ റോഡിന്റെ പണി ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് പിസി ജോർജ്. കാടിന് നടുക്ക് കൂടെയുള്ള ചെറിയ വഴിയായിരുന്നു അത്, ടാറിങ്ങില്ലാതെ തകർന്ന് കിടന്ന വഴി.
ഇത് നന്നാക്കി കിട്ടാൻ ഏരുമേലി എട്ടാം വാർഡിലെ ഒരു കൂട്ടം ആളുകൾ പി.സി ജോർജിനെ സമീപിച്ചിരുന്നു.
കാടിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്നായിരുന്നു ആദ്യം വനം വകുപ്പ് അധികൃതരുടെ നിലപാട്. എന്നാൽ പണി തടസ്സപ്പെടുത്തിയാൽ ‘മുട്ടുകാല് തല്ലിയൊടിക്കുമെന്ന’ പിസിയുടെ ഭീഷണിയിൽ പദ്ധതി പൂർത്തിയാവുകയായിരുന്നു.
എളുപ്പ മാർഗമായതിനാൽ സ്‌കൂൾ കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാം വന്യജീവികളെ ഭയന്നാണെങ്കിലും ചെറുവണ്ടികളിലോ കാൽനടയായോ ഈ ദുർഘട വഴിയിൽ കൂടി യാത്ര ചെയ്യുമായിരുന്നു. ഈ റോഡാണ് പി.സി ജോർജ് ഏറ്റെടുത്ത് നന്നാക്കി കൊടുത്തത്. ബോണസായി ഒരു ബസും നൽകി. ഉദ്ഘാടനത്തിന് പിസി ജോർജ് ബസ് ഓടിക്കുകയും ചെയ്തു.
pc george bus driving video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here