രാഷ്ട്രപതിയുടെ മേക്കപ്പിനായി ഖജനാവിൽ നിന്നും ചിലവായത് 19 ലക്ഷം !!

രാജ്യത്തെ ഭരണാധികാരികൾ അണിഞ്ഞൊരുങ്ങുന്ന കാര്യത്തിൽ അതീവ ശ്രദ്ധയാണ് പുലർത്തുന്നത്. പണ്ട് ലാളിത്യമായിരുന്നു ഭരണാധികാരികളുടെ മുഖമുദ്രയെങ്കിൽ ഇന്ന് തങ്ങളെ എത്രത്തോളം നന്നായി ‘പ്രസന്റ്’ ചെയ്യാമോ അത്രയും നന്നായി ഒരുങ്ങുകയാണ് അവർ.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ്. സ്വന്തം പേര് ആലേഖനം ചെയ്ത 10 ലക്ഷം രൂപ വില മതിക്കുന്ന കോട്ട് ധരിച്ച് മോദി വാർത്തയിൽ ഇടം നേടിയിരന്നു. എന്നാൽ ഇന്ന് വാർത്തയിൽ ഇടം നേടിയിരിക്കുന്നത് രാഷ്ട്രപതിയുടെ മേക്കപ്പ് ചിലവാണ്. നമ്മുടെ രാഷ്ട്രപതിയെ കുറിച്ചല്ല പറയുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് താരം.
ഈ വർഷം മെയ് 14 നാണ് മാക്രോൺ ഫ്രാൻസിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുന്നത്. അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ തന്റെ പേഴ്‌സണൽ മേക്കപ്പ് ആർടിസ്റ്റായ നടാഷയ്ക്ക് മാക്രോൺ നൽകിയത് 26,000 യൂറോയാണ്. കൃത്യമായി പറഞ്ഞാൽ 1981817.47 ലക്ഷം രൂപ !!
സംഗതി പുറത്തായതോടെ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാക്രോൺ. മക്രോണിനെ കളിയാക്കി നിരവധിപേരാണ് മക്രോണിൻറെ മേക്കപ്പ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്രോണിനെ ചിലർ ഈജിപ്ഷ്യൽ ഫറവോ ആയ തുത്തൻഖാമനോടാണ് താരതമ്യപ്പെടുത്തിയത്.
prez make up costs 19 lakhs, emmanuel macron
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here