Advertisement

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി നിരാഹാരത്തിലേക്ക്

August 26, 2017
0 minutes Read
nalini

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നളിനി വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു. പരോൾ അപേക്ഷ പരിഗണിച്ചില്ലെങ്കിൽ വരുന്ന ചൊവ്വാഴ്ച മുതൽ ജയിലിൽ നിരാഹാരമിരിക്കുമെന്ന് നളിനി പറഞ്ഞു. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് നളിനി പരോളിന് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിക്കാതിരിക്കുനന് പക്ഷം നിരാഹാരമിരിക്കുമെന്നാണ് നളിനി വ്യക്തമാക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസിൽ കഴിഞ്ഞ 26 വർഷമായി വെല്ലൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നളിനി. അതേസമയം അതേ കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളന് ഒരു മാസത്തേക്ക് പരോൾ നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top