അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ജീവനക്കാര്‍ക്ക് ഓണം അവവന്‍സ് നല്‍കും

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണം അലവന്‍സായി 2000 രൂപയും 10 കിലോ അരിയും നല്‍കുമെന്ന് കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മുരളി മടന്തകോട് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഗസ്റ്റ് 31, സെപ്തംബര്‍ 1, 2 തീയതികളില്‍ തുകയും അരിക്കുള്ള കൂപ്പണും നല്‍കും. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണിസ്റ്റോറുകളില്‍ നിന്നും കൂപ്പണ്‍ നല്‍കി സൗജന്യമായി അരി എടുക്കാം.
ആഗസ്റ്റ് 31ന് രാവിലെ 10ന് സംസ്ഥാനതല ഉദ്ഘാടനം കൊല്ലം ജില്ലയിലെ അയത്തില്‍ കോര്‍പ്പറേഷന്‍ ഫാക്ടറിയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. അന്ന് കൊല്ലം കോര്‍പ്പറേഷന്‍, വടക്കേവിള, കിളികൊല്ലൂര്‍, മയ്യനാട്, തൃക്കോവില്‍വട്ടം, ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, പൂതക്കുളം, ചിറക്കര, പരവൂര്‍, കല്ലുവാതുക്കല്‍, വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം, നാവായിക്കുളം, കിളിമാനൂര്‍ എന്നീ പഞ്ചായത്തുകളിലുള്ള ഫാക്ടറികളിലെ തൊഴിലാളികള്‍ക്കാണ് നല്‍കുന്നത്.
സെപ്തംബര്‍ 1ന് കൊട്ടാരക്കര മുനിസിപ്പാലിറ്റി, നെടുവത്തൂര്‍, പവിത്രേശ്വരം, എഴുകോണ്‍, കരീപ്ര, ഉമ്മന്നൂര്‍, എളമാട്, ഇടമുളയ്ക്കല്‍, അഞ്ചല്‍, വിളക്കുടി, പട്ടാഴി പഞ്ചായത്തുകളിലുള്ള തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. സെപ്തംബര്‍ 2ന് കായംകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചവറ, കരുനാഗപ്പള്ളി, ഭരണിക്കാവ്, അടൂര്‍, കായംകുളം, നൂറനാട്, കരിമുളയ്ക്കല്‍, ഇരിങ്ങാലക്കുട, കാസര്‍കോഡ് മേഖലകളിലെ തൊഴിലാളികള്‍ക്കാണ് നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here