Advertisement

പ്രതിമാസം നാല് ലക്ഷം രൂപ; എല്ലാ വർഷവും 15 ശതമാനം വീതം വർധനവ്; വിവാഹമോചന നഷ്ട പരിഹാരമായി കോടതി വിധിച്ചത് ഇങ്ങനെ

August 27, 2017
Google News 1 minute Read
four lakhs money for divorcee directs court

വിവാഹം മോചനം നേടിയ ഭാര്യക്ക് ഭർത്താവ് പ്രതിമാസം നാല് ലക്ഷം രൂപ ചെലവിന് നൽകണമെന്ന് ദില്ലി ഹൈക്കോടതി. കൂടാതെ തുകയിൽ എല്ലാ വർഷവും 15 ശതമാനം വീതം വർധനവ് വരുത്തുമെന്നും കോടിതി പറഞ്ഞു. ഭർത്താവിന്റെ ആകെ സ്വത്തിന്റെ കണക്ക് പരിശോധിച്ചാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നൽകാൻ കോടതി നിർദ്ദേശിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഭർത്താവിന്റെ സ്വത്തിലുണ്ടായ വർധനവു കൂടി പരിഗണിച്ചാണ് പ്രതിമാസം നഷ്ടപരിഹാരം നാല് ലക്ഷമായി തീരുമാനിക്കുന്നതിനോടൊപ്പം വർഷവർഷം 15 ശതമാനം വർധനയും നിർദേശിച്ചത്.ദില്ലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

ദില്ലിയിലെ പ്രമുഖ വ്യാവസായിയും ഭാര്യയും 2008ലാണ് വിവഹ മോചിതരായത്.നഷ്ടുപരിഹാര ഹർജിയിൽ വിചാരണ കോടതി ഇവർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. ഭർത്താവിന്റെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി ഇവർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കും തന്റെ ഏക മകൽക്കും പ്രതിമാസം ഏഴ് ലക്ഷം രൂപ ചെലവിനു നൽകണമെന്നായിരുന്നു ഇവരുടെ അവശ്യം. ഏറെ നാൾ നീണ്ടു നിന്ന വാദത്തിനൊടുവലിലാണ് നലു ലക്ഷം രൂപ പ്രതിമാസം നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടത്.

four lakhs money for divorcee directs court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here