നീണ്ട കരയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചത് സിംഗപ്പൂര്‍ കപ്പല്‍

നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽ ഇടിച്ചത് സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കപ്പലാണെന്ന് കണ്ടെത്തി. അനിയാംഗ് എന്ന കപ്പലാണ് വള്ളത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയതെന്ന് തീരസംരക്ഷണസേന അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
തീരസേന നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും, കപ്പല്‍ നിര്‍ത്താതെ യാത്ര തുടരുകയാണെന്ന് സേനാധികൃതര്‍ പറഞ്ഞു. ആന്‍ഡമാന്‍, തൂത്തുക്കുടി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളില്‍നിന്നുള്ള തീരസേനയുടെ കപ്പലുകള്‍ അപകടമുണ്ടാക്കിയ കപ്പലിനെ പിന്തുടരുന്നുണ്ട്.
അപകടത്തില്‍ ആറു തൊഴിലാളികള്‍ക്കു പരിക്കേറ്റിരുന്നു. സാമുവല്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ആരോഗ്യ അന്ന എന്ന വള്ളത്തിലാണ് കപ്പല്‍ ഇടിച്ചത്.തമിഴ്നാട് കുളച്ചല്‍ നീരോട് സ്വദേശി സഹായം എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് ഇത്. തുത്തൂർ നിന്നുള്ള ബോട്ടാണ് മറൈൻ എൻഫോഴ്സ്മെന്റിന്റെ സഹായത്തോടെ നീണ്ടകരയിൽ എത്തിച്ചത്. തകർന്ന ‘ആരോക്യ അണ്ണൈ’ എന്നവള്ളവും കെട്ടിവലിച്ചു തീരത്തെത്തിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here