മലപ്പുറത്തെ ദേവീക്ഷേത്രത്തിൽ മോഷണം

കോട്ടക്കൽ കുറ്റിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിൽ മോഷണം. ചുറ്റമ്പലത്തിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്തുകയറിയത്. പിന്നീട് ശ്രീകോവിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തു കയറി വിഗ്രഹം ഇളക്കിയെടുത്തു കൊണ്ടുപോകാനായിരുന്നു ശ്രമമെന്നാണ് റിപ്പോർട്ട്.
വിഗ്രഹം ഇളകിയ നിലയിലാണ്. ഭണ്ഡാരത്തിലെ നോട്ടുകൾ മോഷ്ടാവ് കവർന്നു. ഇത് ഏകദേശം മുപ്പതിനായിരത്തോളം രൂപ വരുമെന്നാണ് കരുതുന്നത്. പുലർച്ചെ അഞ്ചേകാലോടെ മേൽശാന്തി വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
malappuram temple robbery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here