കാസർകോട്ടുകാർക്ക് ഓണസമ്മാനവുമായി സംസ്ഥാന സർക്കാർ

കാസർകോട്ടുകാരുടെ യാത്ര ക്ലേശത്തിന് അറുതി വരുത്തി 18 പുതി കെഎസ്ആർടിസി സർവ്വീസുകൾ തുടങ്ങുന്നു. മുമ്പൊരിക്കലും ഇങ്ങനെയൊരു പരിഗണന കാസർകോട്ടുകാർക്ക് ലഭിച്ചിട്ടില്ല. സ്‌കാനിയ മുതൽ മിന്നൽവരെ കെ എസ് ആർ ടി സി യുടെ മിക്കവാറും എല്ലാ വിഭാഗത്തിലുംപെട്ട ബസ്സുകളും കാസർകോട് ജില്ലയിലെ രണ്ടു സിപ്പോകളിൽനിന്നും സർവീസ് നടത്തുന്നുണ്ട്.
കേരളത്തിലെ മിക്കവാറും ജില്ലകളെയും ബന്ധിപ്പിച്ച് ഇപ്പോൾ കെ എസ് ആർ ടി സിയുടെ സർവീസ് മുടങ്ങാതെ ഉണ്ട്. എറ്റവും കൂടുതൽ ബസുകൾ സർവീസ് നടത്തുന്നത് മംഗളുരു, ചന്ദ്രഗിരി വഴി കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ്. കർണ്ണാടകയിലെ തെക്കൻ ജില്ലാ നഗരങ്ങളായ പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലേക്കും ബസ് സർവീസുണ്ട്. കേരളത്തിലെ ബസ്സുകൾക്ക് തുല്യമായി കർണ്ണാടക ആർ ടി സി യുടെ ബസ്സുകളും സർവീസ് നടത്തുന്നുണ്ട്.
onam gift for kasargod natives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here