പുകവലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവെച്ചുകൊന്നു

പുകവലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചു കൊന്നു. പടിഞ്ഞാറൻ ഡൽഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന 25 കാരനാണ് പുകവലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ വെടിവച്ചു കൊന്നത്. പുകവലിയെ തുടർന്ന് തൊണ്ടയിൽ ക്യാൻസർ ബാധിച്ചതാണ് സുഹൃത്തിനു നേർക്ക് നിറയൊഴിക്കാൻ പ്രേരിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് മുസ്തകീം പറഞ്ഞു. മ്യാൻമർ സ്വദേശിയായ ഇനായത്ത്(25) ആണു കൊല്ലപ്പെട്ടത്.
പടിഞ്ഞാറൻ ഡൽഹിയിലെ ഒരു ഭക്ഷണശാലയിലെ പാചകക്കാരായിരുന്നു ഇരുവരും. മുസ്തകീമിന്റെ സഹോദരീ ഭർത്താവിന്റെ സ്ഥാപനമായിരുന്നു ഇത്.
ഇവിടിവെച്ച് മുസ്തകീം സിഗരറ്റ് വലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങി. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടായിരുന്നു എന്നാണ് മുസ്തകീമിന്റെ മൊഴി. പിന്നീട് തൊണ്ടയിലെ അസ്വസ്ഥതയെ തുടർന്ന് മുസ്തകീം ഡോക്ടറെ കാണാൻ പോയിരുന്നത്രെ. അമിത പുകവലി കൊണ്ട് തൊണ്ടയ്ക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞതായും മുസ്തകീം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതിനിടെ മോശം പ്രകടനത്തെ തുടർന്ന് മുസ്തകീമിനെ ജോലിയിൽനിന്നു പുറത്താക്കി. ജോലി നഷ്ടമായതും തൊണ്ടയിൽ ക്യാൻസർ ആണെന്ന ഡോക്ടറുടെ വാക്കുകളും മുസ്തകീമിനെ കടുത്ത നിരാശയിലാക്കി. ഇയാൾ സ്വദേശമായ ഉത്തർപ്രദേശിലെ അമോർഹയിലേക്ക് മടങ്ങി. അവിടെ നിന്നാണ് ഇയാൾ തോക്കും വെടിയുണ്ടകളും വാങ്ങിയത്. നാടൻകൈത്തോക്ക് ഉപയോഗിച്ചാണ് മുസ്തകീം സുഹൃത്തിനെ വെടിവച്ചത്.
youth killed friend who taught him to smoke
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here