Advertisement

മുന്‍ ഫുട്ബോള്‍ താരം അഹമ്മദ് ഖാന്‍ അന്തരിച്ചു

August 28, 2017
1 minute Read
ahammad khan

ഒളിമ്പിക്സിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ മുന്‍ ഫുട്ബോള്‍ താരം അഹമ്മദ് ഖാൻ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരുവിലെ വസതിയിലാണ് അന്ത്യം.ഈസ്റ്റ് ബംഗാളിന്റെ ഏക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായിരുന്ന അഹമ്മദ് ഖാൻ കൊല്‍ക്കത്ത ഫുട്‌ബോളിലെ വിഖ്യാതമായ പഞ്ചപാണ്ഡവ സംഘത്തിലെ അംഗമായിരുന്നു.1948, 1952 വർഷങ്ങളിൽ ന‌ടന്ന ഒളിമ്പിക്സിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞു.

മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളായ അഹമ്മദ് ഖാൻ ക്ലബിനായി 62 ഗോൾ നേടിയിട്ടുണ്ട്. 1949-59 കാലഘട്ടത്തിലാണ് അഹമ്മദ് ഖാൻ ഈസ്റ്റ് ബംഗാളിനായി കളിച്ചത്.  1952ൽ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ യൂഗോസ്ലാവിയയോട് ഒന്നിന് എതിരെ പത്തു ഗോളിന്റെ വൻതോല്‍വി ഏറ്റുവാങ്ങിയ ടീമില്‍ ഖാനുണ്ടായിരുന്നു. അന്ന് ഇന്ത്യക്ക് വേണ്ട ഏക ഗോള്‍ സമ്മാനിച്ചത് ഖാനായിരുന്നു. 1951ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു അഹമ്മദ് ഖാൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top