റെക്കോര്‍ഡ് വിലയില്‍ അരളി

പൂക്കളത്തില്‍ ഒഴിവാക്കാനാകാത്ത അരളിപ്പൂവിന് ഇക്കൊല്ലം റെക്കോര്‍ഡ് വില. കിലോയ്ക്ക് അറുന്നൂറ് രൂപയാണ് വെള്ള അരളിപ്പൂവിന് എറണാകുളത്തെ വില. കഴിഞ്ഞ കൊല്ലം വരെ ഇത് മൂന്നൂറ് രൂപ ആയിരുന്നു.ഇരട്ടിവിലയാണ് ഇക്കൊല്ലം!!
മഞ്ഞ ജമന്തിയ്ക് 300രൂപയാണ്. കഴിഞ്ഞ കൊല്ലം വരെ 350രൂപയുണ്ടായിരുന്ന വെള്ള ജമന്തിയ്ക്ക് നാനൂറ് രൂപയായി. ഓറഞ്ച് ബന്ദിയ്ക്ക് 200രൂപയാണ്. കഴിഞ്ഞ കൊല്ലം ഇത് നൂറായിരുന്നു.വെള്ള ബന്ദി, വാടാമല്ലി എന്നിവയ്ക്ക് നൂറ്റമ്പതില്‍ നിന്ന് മുന്നൂറായി വില. മൊത്ത വിലയില്‍ അമ്പത് മുതല്‍ നൂറ് രൂപ വരെ വ്യതാസമുണ്ടാകും.
അത്തം മുതല്‍ തിരുവോണം അടുക്കുന്തോറും പൂക്കളത്തിന്റെ വില വര്‍ദ്ധിക്കാറാണ് പതിവ്. എന്നാല്‍ ഇത്തവണ അത്തത്തിന് പൂവണി ഉണര്‍ന്നതേ തീ പിടിച്ച വിലയുമായാണ്. ഈ പോക്ക് പോയാല്‍ ഉത്രാടത്തിനും തിരുവോണത്തിനും പൂവില എവിടെയെത്തുമെന്ന അന്ധാളിപ്പിലാണ് ജനങ്ങള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here