Advertisement

പത്ത് വർഷത്തെ കഠിന തടവ് ; വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് ഗുർമീത്

August 28, 2017
Google News 1 minute Read
Gurmeet- 75 crore seized from dera sacha souda bank accounts

ബലാത്സംഗ കേസിൽ ലഭിച്ച 10 വർഷത്തെ കഠിനതടവ് വിധിക്കെതിരെ ഹൈക്കോടതിയിൽ  അപ്പീലിന് പോകുമെന്ന് ഗുർമീത്. വിധി കേട്ട ഗുർമീത് നാടികീയ രംഗങ്ങളാണ് ജഡ്ജിക്ക് മുമ്പിൽ കാഴ്ച്ചവെച്ചത്. തന്റെ തെറ്റ് സമ്മതിക്കുന്നുവെന്നും ശിക്ഷയിൽ ഇളവ് തരണമെന്നും ഗുർമീത് കരഞ്ഞപേക്ഷിച്ചു. മുറിയിൽനിന്നു പുറത്തിറങ്ങില്ലെന്നു ശാഠ്യംപിടിച്ച ഗൂർമീതിനെ ജയിൽ വാർഡൻമാർ വലിച്ചിഴച്ചാണ് പുറത്തിറക്കിയത്.

തന്റെ എല്ലാ തെറ്റുകളും പൊറുക്കണമെന്ന് കൈകൂപ്പി ജഡ്ജിയോട് ഗുർമീത് അപേക്ഷിച്ചു. താൻ ചെയ്ത കാരുണ്യപ്രവർത്തനങ്ങളുടെ പേരിലെങ്കിലും തനിക്ക് ശിക്ഷയിൽ ഇളവു നൽകണമെന്ന് ഗുർമീത് അപേക്ഷിച്ചു.

എന്നാൽ ശിക്ഷ കുറഞ്ഞു പോയെന്നായിരുന്നു വിധി കേട്ട ഇരകളിൽ ഒരു യുവതിയുടെ പ്രതികരണം. ജീവപര്യന്തം ശിക്ഷ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഗുർമീതിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ഉൾപ്പെടെ നിരവധി പേർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇരകൾ അപ്പീലിന് പോകുന്നത്.

gurmeet to go for appeal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here