Advertisement

ബലാത്സംഗക്കേസ്: സ്വയം പ്രഖ്യാപിത ആൾദൈവം റാം റഹീമിന് പരോൾ

January 19, 2024
Google News 2 minutes Read
Rape Convict Ram Rahim To Leave Jail Again, 9th Parole In 4 Years

ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് ഹരിയാന സർക്കാർ പരോൾ അനുവദിച്ചു. 50 ദിവസത്തേക്കാണ് പരോൾ. നേരത്തെ, 2023 നവംബറിൽ 21 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.

2017ൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും രണ്ട് യുവതികളെ പീഡിപ്പിച്ചകേസിലുമാണ് റാം റഹീം ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീമിന് ഇതുവരെ 9 തവണ പരോളും ഫർലോയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം മൂന്ന് തവണ പരോൾ അനുവദിച്ചിരുന്നു.

2020 ഒക്ടോബർ 24-നാണ് ആദ്യമായി ഒരു ദിവസത്തെ പരോൾ അനുവദിച്ചത്. രോഗിയായ അമ്മയെ കാണാനായിരുന്നു പരോൾ. 2021 മെയ് 21 ന് വീണ്ടും ഒരു ദിവസത്തെ പരോൾ ലഭിച്ചു. 2022 ഫെബ്രുവരി 7 ന് 21 ദിവസത്തേക്കും 2022 ജൂണിൽ ഒരു മാസത്തേക്കും പരോൾ നൽകി. 2022 ഒക്ടോബറിൽ 40 ദിവസത്തെ പരോൾ, 2023 ജനുവരി 21-ന് 40 ദിവസത്തെ പരോൾ, 2023 ജൂലൈ 20-ന് 30 ദിവസത്തെ പരോൾ. 29 ദിവസം മുമ്പാണ് അവസാന പരോളിന് ശേഷം ഇയാൾ ജയിലിൽ തിരിച്ചെത്തിയത്.

Story Highlights: Rape Convict Ram Rahim To Leave Jail Again, 9th Parole In 4 Years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here