ഓണം വിപണി പിടിക്കാൻ എംഫോൺ; പുതിയ ഫീച്ചർ ഫോണുകൾ എത്തി

വമ്പൻ ഓഫറുകളുമായാണ് എംഫോൺ ഇത്തവണ ഓണം വിപണിയിൽ എത്തുന്നത്. മൂന്നു ഫീച്ചർ ഫോണുകളും കമ്പനി പുറത്തിറക്കി. എംഫോൺ 180 , എംഫോൺ 280, എംഫോൺ 380 എന്നീ മുന്ന് ഫോണുകൾ ആണ് വിപണിയിൽ ഇപ്പോൾ എത്തിയിട്ടുള്ളത്. ഒരു സെന്റിമീറ്ററിൽ താഴെ മാത്രം കനമുള്ള ഫോണുകൾ, സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രം കണ്ടു വരുന്ന സി.എന്‍.സി അലുമിനിയം ഫ്രണ്ട് പാനൽ, പോളി കാർബോണറ്റ് ഫൈബർ, സിലിക്കോൺ ഗ്ലാസ് എന്നീ ഉയർന്ന ക്വാളിറ്റിയുള്ള മെറ്റീരിയൽ ഉപയോഗിച്ച് മാത്രം നിർമിക്കുന്നവയാണ് ഈ മോഡലുകൾ .
കേരളത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ പുതിയ തരംഗങ്ങൾ സൃഷ്ടിക്കാൻ മലയാളികളുടെ സ്വന്തം കമ്പനിക്ക് കഴിഞ്ഞു. മുൻ നിര ബ്രാൻഡുകൾ ആയ സാംസങ് ,നോക്കിയ എന്നിവയെക്കാൾ കാഴ്ചയിലും ക്വാളിറ്റിയിലും തങ്ങളുടെ ഫോണുകൾ മെച്ചമാണെന്ന് എംഫോൺ അധികൃതർ അവകാശപ്പെട്ടു.
2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള മോഡൽ ആണ് എംഫോൺ 180. പോളി കാർബോണറ്റ് മെറ്റീരിയലിൽ ആണ് നിർമിച്ചിരിക്കുന്നത്. 1800 mAh ബാറ്ററിയുള്ള ഈ മോഡലിന് ഒരു ആഴ്ചയായിലധികം ബാറ്ററി നിൽക്കും. VGA ക്യാമറ, വീഡിയോ റെക്കോഡർ, ഫയൽ മാനേജർ, ഇന്റർനെറ്റ്, മ്യൂസിക് പ്ലേയർ, സൗണ്ട് റെക്കോർഡർ, കൽകുലേറ്റർ, കലണ്ടർ എന്നിവയുള്ള എംഫോൺ 180 യിൽ വിവിധ ഗെയിമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. 32 എംബി റാമുള്ള ഈ മോഡലിന് മൈക്രോ എസ് ഡി കാർഡ് വഴി 32 ജിബി വരെ സ്റ്റോറേജ് സ്വകാര്യം ഉയർത്താൻ സാധിക്കും. ഡ്യൂവൽ സിം പ്രവർത്തിപ്പിക്കാവുന്ന ഈ മോഡൽ ഡ്യൂവൽ സ്റ്റാൻഡ് ബൈയും നൽകുന്നു. 3D സറൗണ്ട് സൗണ്ട് ടെക്നോളജിയും ഈ മോഡലിൽ ഉപയോഗിച്ചിരിക്കുന്നു.
2 .4 ഇഞ്ച് ഡിസ്പ്ലേ ഉള്ള എംഫോൺ 280 സി.എന്‍.സി അലുമിനിയം മെറ്റലിൽ ഫ്രണ്ട് പാനൽ തീർത്തിരിക്കുന്നു അതിനാൽ കാഴ്ചയിൽ മറ്റ് ഫീച്ചർ ഫോണുകളിൽ നിന്ന് വളരെ വ്യത്യസ്‍തവും മികവുറ്റതമാണ് ഈ മോഡൽ. 9.9 mm മാത്രം കനമുള്ള എംഫോൺ 280 യിൽ 1500 mAh ബാറ്റെറിയിലൂടെ തന്നെ 8 ദിവസത്തിലധികം സ്റ്റാൻഡ് ബെയും 24 മണിക്കൂർ വരെ ടോക്ക് ടൈമും ലഭിക്കുന്നു . വീഡിയോ റെക്കോർഡറോട് കൂടിയ VGA ക്യാമറയും, ഇന്റർനെറ്റ് , മ്യൂസിക് പ്ലേയർ, എഫ് എം റേഡിയോ, സൗണ്ട് റെക്കോർഡർ , കൽക്കലേറ്റർ , കലണ്ടർ എന്നീ ഫീറുകളുള്ള എംഫോൺ 280-ക്ക് 32ജിബി വരെ മെമ്മറി ഉയർത്തുവാനും സാധിക്കും.
രൂപത്തിൽ 280-യോട് സാമ്യമെങ്കിലും ഡിസ്‌പ്ലേയുടെ വലുപ്പത്തിൽ മുന്നിലാണ് എംഫോൺ 380, 6 ദിവസത്തിലധികം ബാറ്ററി സ്റ്റാൻഡ് ബൈ നൽകുന്ന മോഡലാണ് ഇത് . SD കാർഡിലൂടെ 32 ജിബി വരെ സ്റ്റോറേജ് ഉയർത്താൻ സൗകര്യമുള്ള ഈ എംഫോൺ മോഡലിന് ഇന്റർനെറ്റ്, കാമറ , വീഡിയോ റെക്കോർഡർ , മ്യൂസിക് പ്ലേയർ , എഫ് എം റേഡിയോ, സൗണ്ട് റെക്കോർഡർ ,ഓർഗനൈസർ ,കലണ്ടർ , കാൽക്കുലേറ്റർ എന്നീ ഫീച്ചറുകൾ ലഭ്യമാണ് . ഡ്യൂവൽ സിം പ്രവർത്തിപ്പിക്കാവുന്ന ഈ മോഡൽ ഡ്യൂവൽ സ്റ്റാൻഡ് ബൈയും നൽകുന്നു.
ഈ ഓണത്തിന് വമ്പൻ ഓഫറുകൾ ആണ് എംഫോൺ ഈ ഓണത്തിന് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി ഈ ഓണം അമ്മയോടൊപ്പം ആഘോഷിക്കുവാൻ ഓരോ എംഫോൺ വാങ്ങുമ്പോഴും വാങ്ങുന്നരുടെ അമ്മയ്ക്കു ഒരു എംഫോൺ സൗജന്യമായി നൽകി കൊണ്ടാണ് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും നിലവിൽ ഉണ്ട്. നറുക്കെടുപ്പിലൂടെ ബെൻസ് ജി എൽ എസ് കാറും, രണ്ടാം സമ്മാനമായി ടോയോട്ട ഫോർച്ചുണർ, മൂന്നാം സമ്മാനമായി ഇന്നോവ ക്രിസ്റ്റ , നാലാം സമ്മാനമായി റോയൽ എൻഫീൽഡ് ബുള്ളറ്റ് , സ്വർണ നാണയങ്ങൾ നൂറ് പേരിൽ ഒരാൾക്ക് എംഫോൺ 8 എന്നിവ ഓണസമ്മാനമായി നൽകുന്നു.
mphone with three new models
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here