ഓണമാണോ എങ്കിൽ സെറ്റ് സാരി നിർബന്ധാ…

മുണ്ടും നേരിയതിൽനിന്ന് ടിഷ്യൂ സാരികളിലെത്തി നിൽക്കുന്ന മലയാളി ഓണവേഷങ്ങൾ
അതുവരെ ജീൻസും ടോപ്പുമണിഞ്ഞ് നടക്കുന്ന നല്ല സ്റ്റൈലൻ പെമ്പിള്ളേരാകട്ടെ സൽവാർ സുന്ദരികളാകട്ടെ ആരായാലും ഓണമായാൽ സെറ്റ് സാരി നിർബന്ധാ… ട്രഡിഷണൽ കേരള സാരികളിൽ തന്നെ പ്രധാനം മധുബാനി, മ്യൂറൽ ആർട്ട്, കലംകരി എന്നിവയ്ക്കാണ്.
മ്യുറൽ പെയിന്റിംഗിൽ ഹിന്ദു അവതാരങ്ങളാണ് മിക്കവയും. കലംകരിയിലും അവതാരങ്ങളും പൂക്കളും ബുദ്ധ ചിത്രങ്ങളുമെല്ലാം ഉപയോഗിക്കുന്നു.
മയിൽ, തത്ത, വിവിധ നിറങ്ങളിലുള്ള ശലഭങ്ങൾ, പൂക്കൾ എന്നിവയും സാരികളിലെ ചിത്രപ്പണികളാണ്. കോട്ടൺ സാരികളിൽ സ്വർണ്ണ നിറമുള്ള നൂലുകൾകൊണ്ട് ഇഴയിട്ട് മനോഹരങ്ങളായ നിറങ്ങളിൽ വരച്ചു ചേർക്കുന്ന രൂപങ്ങൾ ആരെയും ആകർഷിക്കുന്നതാണ്.
ക്രീം നിറത്തിലുള്ള സാരിയിൽ സ്വർണ്ണ നിറത്തിലോ, വെള്ളി നിറത്തിലോ അല്ലെങ്കിൽ വിവിധ വർണ്ണങ്ങളിലുള്ള ബോർഡറുകൾ നൽകി രൂപങ്ങൾ പ്രിന്റ് ചെയ്ത തുന്നിച്ചേർത്തതോ ആയ സാരികളാണ് ഓണ ആഘോഷങ്ങൾക്കായി ഏറെ പേരും തെരഞ്ഞെടുക്കുന്നത്.
വെള്ളയും സ്വർണ്ണ വർണ്ണവും ചേർന്ന് കളർ കോംപിനേഷൻ ഏത് പ്രയാക്കാർക്ക് ഒരുപോലെ ചേരുമെന്നതാണ് ഇവയെ വിപണിയിൽ പ്രിയപ്പെട്ടതാക്കുന്നത്.
കടുത്ത നിറങ്ങളിൽ എബ്രോയിഡറി വർക്കുകളും മിറർ വർക്കുകളുമാണ് യുവാക്കൾക്ക് ഇഷട്ം. ഹാന്റ് പെയിന്റിംഗ് ചിത്രങ്ങൾ ഉൾപ്പെടുത്തിയ സാരികൾക്കാണ് കൂടുതൽ താൽപര്യം. റിബ്ബൺ വർക്ക് എബ്രോയിഡറിയ്ക്കും ഇപ്പോൾ ധാരാളം ആവശ്യക്കാരുണ്ട്.
നെയ്ത്ത് ഗ്രാമങ്ങളിലും ഓണാഘോഷത്തിന് കുറവുണ്ടാകില്ല. ട്രഡിഷണൽ ഡിസൈനുകളായ പമ്പരം, ചെറു പൂക്കൾ എന്നിവയെല്ലാം സ്വർണ്ണ നിറത്തിലും വിവിധ നിറങ്ങളിലും നെയ്‌തെടുക്കുന്ന തിരക്കുതന്നെ. അതിനുമുണ്ട് ആവശ്യക്കാർ ഏറെ.
സാരികൾക്കൊപ്പം ബ്ലൗസുകളിലും ഇതേ വർക്കുകളും ആകർഷണീയമാണ്. കലംകരി ബ്ലൗസ്, ത്രഡ് വർക്ക് ബ്ലൗസ് എന്നിവയും ട്രന്റാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here