ഇന്ന് ഫ്ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വേദിയെ ഇളക്കി മറിക്കാൻ നാടൻപാട്ട്

ഫ്‌ളവേഴ്‌സ് ചാനൽ കൊല്ലത്ത് സംഘടിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് ഓണം ഷോപ്പിംഗ് ഫെസ്റ്റിവല്ലിൽ ഇന്ന് നാടൻപാട്ടുത്സവം. പ്രസീതാ മനോജും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ട് കൊല്ലം കന്റോൺമെന്റ് മൈതാനിയെ ഇളക്കിമറിക്കുമെന്നതിൽ സംശയമില്ല.
ഓഗസ്റ്റ് 25നാണ് ഫ്ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പ്രദർശനം ആരംഭിച്ചത്. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ മേളയിൽ പൊതുജനങ്ങൾക്കായി ഒരുങ്ങിയിട്ടുണ്ട്. എക്‌സിബിഷൻ, കരകൗശല വസ്തുക്കളുടെ പ്രദർശനം, ഓട്ടോ ഷോ, പുഷ്പ-ഫല പ്രദർശനം, സയൻസ് ഷോ എന്നിവയുടെ വിഫുലമായ പ്രദർശനവും ഫ്ളവേഴ്‌സ് ഓണക്കാഴ്ചയായി ഒരുക്കിയിരിക്കുന്നു.
അമ്യൂസ്‌മെന്റ് പാർക്ക്, അക്വാ ഷോ എന്നിവയ്ക്ക് പുറമെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടികളുടെ ചിത്രീകരണവും ഷോപ്പിംഗ് ഫെസ്റ്റിവല്ലിൽ അരങ്ങേറും. കാണികളായി എത്തുന്നവരിൽ നിന്ന് നെറുക്കിട്ടെടുക്കുന്ന ഭാഗ്യശാലിയ്ക്ക് ബമ്പർ സമ്മാനവും ഒരുക്കിയിട്ടുണ്ട്.
ഫ്‌ളവേഴ്‌സ് മാനേജിംഗ് ഡയറക്ടറും പ്രശസ്ത മാധ്യമപ്രവർത്തകനും അവതാരകനുമായ ആർ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ശ്രീകണ്ഠൻ നായർ ഷോയുടെ തത്സമയ ചിത്രീകരണവും പ്രദർശന നഗരയിൽ ഒരുങ്ങും. ഫ്‌ളവേഴ്‌സിലെ ജന പ്രിയ സീരിയലായ ഉപ്പും മുളകിലെ താരങ്ങൾ കഴിഞ്ഞ ദിവസം പ്രദർശന നഗരിയിലെത്തിയിരുന്നു.
കഴിഞ്ഞ ഓണക്കാലത്ത് കോട്ടയം നാഗമ്പടം മൈതാനിയിൽ ഫ്‌ളവേഴ്‌സ് ഇത്തരത്തിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു. കൊല്ലത്ത് പ്രദർശനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ വൻ ജനപങ്കാളിത്തമാണ് മേളയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്തംബർ ആറിന് പ്രദർശനം സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here