ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് അംഗമാകാൻ ചൈനീസ് ഭാഷ നിർബന്ധമാക്കുന്നു

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ (ഐ ടി ബി പി) അംഗങ്ങളാകണമെങ്കിൽ ഇനി ചൈനീസ് ഭാഷയായ മാൻഡാരിൻ പഠിക്കണം. മാൻഡാരിനും മാൻഡാരിന്റെ വകഭേദവും(ടിബറ്റിൽ സംസാരിക്കുന്ന ഭാഷ) പുതുതായി ചേരുന്നവർ പഠിക്കേണ്ടത് നിർബന്ധമാക്കാൻ ഐ ടി ബി പി തീരുമാനിച്ചു. ഡോക്ലാമിനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള അസ്വസ്ഥതകൾ കണക്കിലെടുത്താണ് ഐ ടി ബി പി യുടെ ഈ ശ്രദ്ധേയമായ തീരുമാനം.
റിക്രൂട്ട് ചെയ്തവർക്കു നൽകുന്ന ആദ്യവർഷ പരിശീലനത്തിനിടെയാണ് ഭാഷകൾ പഠിക്കേണ്ടതെന്ന് മുതിർന്ന ഐ ടി ബി പി ഉദ്യോഗസ്ഥൻ പറഞ്ഞു.
മാൻഡാരിൻ, മാൻഡാരിന്റെ വകഭേദമായ ടിബറ്റൻ ഭാഷ എന്നിവ പഠിപ്പിക്കാൻ 12 അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്.
mandarine mandatory to be indo tibetan border police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here