ഓണക്കാല മോഷണത്തിനായി കേരളത്തിലെത്തിയ 2 സ്ത്രീകൾ പിടിയിൽ

ഓണക്കാല മോഷത്തിനായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെത്തിയ രണ്ട് വനിത മോഷ്ടാക്കൾ പിടിയിൽ. ആലുവ-പറവൂർ കെഎസ്ആർടിസി ബസിൽ ബാഗിൽ നിന്നും യാത്രക്കാരിയുടെ പണം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം നാട്ടുകാരാണ് മോഷ്ടാക്കളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
ചെന്നൈ സെൻട്രൽ റെയിൽവേ പുറമ്പോക്ക് കോളനിയിൽ താമസിക്കുന്ന ദേവി, ദുർഗ എന്നിവരെയാണ് ആലുവ കോടതി റിമാൻഡ് ചെയ്തത്.
സ്റ്റേഷനിലെത്തി ഇവരെ പരിശോധിച്ച വനിത പോലീസ് ഉദ്യോഗസ്ഥയ്ക്ക് പണവും, പണമടങ്ങുന്ന രണ്ട് പേഴ്‌സുകളും ശരീരത്തിലൊളിപ്പിച്ച നിലയിൽ കിട്ടി. ഓണക്കാലമായതിനാൽ ഇത്തരത്തിലുള്ള നിരവധി പേർ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിൽ പറഞ്ഞു.
onam robbery kick starts in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here