വള്ളസദ്യ; തിരുവോണത്തോണിയെത്തി

ആറന്മുള പാര്‍ത്ഥ സാരഥിയ്ക്ക് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രകടവിലെത്തി. ഉത്രാടം നാളിലാണ് തോണി കാട്ടൂരിലേക്ക് കൊണ്ട് പോകുക. അത് വരെ നെയ് പുരട്ടി തോണിപ്പുരയില്‍ സൂക്ഷിക്കും. കാട്ടൂര്‍ കരക്കാര്‍ ശേഖരിച്ച ഓണവിഭവങ്ങളും , മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും നല്‍കുന്ന ഭദ്രദീപവും ഏറ്റുവാങ്ങി ദീപാലങ്കാരങ്ങളോടെ തയ്യാറാക്കിയ തിരുവോണത്തോണിയില്‍ കുമാരനല്ലൂര്‍ മങ്ങാട്ട് ഭട്ടതിരിപ്പാട് കാട്ടൂരില്‍ നിന്നും ആറന്മുളയിലെത്തിച്ചേരും. കാട്ടൂരിലെ 18 നായര്‍ കുടുംബപ്രതിനിധികളും ദേവസ്വം ഉദ്യോഗസ്ഥരും തോണിയില്‍ ഒപ്പം ഉണ്ടാകും.
അയിരൂര്‍ മഠം, വെച്ചൂര്‍ മന എന്നിവിടങ്ങളില്‍ തോണിക്ക് സ്വീകരണം നല്‍കും. തോണി കടന്നുവരുന്ന പമ്പയുടെ ഇരുകരകളിലേയും കരക്കാരും ഭക്തജനങ്ങളും നിലവിളക്കും ദീപക്കാഴ്ചകളുമായി വരവേല്‍ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here