നടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്തു

കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിൽ നടൻ അജു വർഗീസിനെ അറസ്റ്റ് ചെയ്തു. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കളമശ്ശേരി സി.ഐ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഐ.പി.സി 228 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഫെയ്‌സ്ബുക്കിലൂടെയാണ് അജു വർഗീസ് നടിയുടെ പേരു വെളിപ്പെടുത്തിയത്. പിന്നീട് മാപ്പു പറഞ്ഞ് പേരു നീക്കം ചെയ്തിരുന്നുവെങ്കിലും പൊലിസ് കേസെടുക്കുകയായിരുന്നു.
എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ നിർബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു അജു നടിയുടെ പേര് പരാമർശിച്ചത്. അജു നടിയെ പേര് പരാമർശിച്ചത് വൻ വിവാദമായതിനെ തുടർന്ന് താരം ഫേസ്ബുക്കിലൂടെ തന്നെ മാപ്പ് പറയുകയും ചെയ്തിരുന്നു.
aju varghese arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here