‘അതിരുകടന്ന അപഹാസ്യം’; ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് അജു വര്‍ഗീസ്

സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജില്‍ തമാശ രൂപേണ പോസ്റ്റ് ചെയ്യുന്ന പല കമന്റുകളും പിന്നീട് വലിയ ചര്‍ച്ചയാകാറുണ്ട്, ചില കമന്റുകളാകട്ടെ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കാറുമുണ്ട്. അത്തരത്തിലുള്ള കമന്റുകള്‍ കാരണം ഒരു ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഡിലീറ്റ് ചെയ്തിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്.
നടന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘മധുരരാജ’യിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ് അജു വര്‍ഗീസ് ഡിലീറ്റ് ചെയ്തത്. സണ്ണി ലിയോണിനൊപ്പം മമ്മൂട്ടി ഇരിക്കുന്ന ചിത്രമായിരുന്നു അത്. ‘അക്ക with ഇക്ക’ എന്ന രസകരമായ ക്യാപ്ഷനോടെയായിരുന്നു അജു ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, വളരെ മോശം കമന്റുകളാണ് ഈ പോസ്റ്റിന് താഴെ വന്നത്. മമ്മൂട്ടിയെ അങ്ങേയറ്റം അപഹസിക്കുന്ന തരത്തില്‍ ലൈംഗിക ചുവയുള്ള, അങ്ങേയറ്റം തരംതാണ കമന്റുകള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ചിലര്‍ പോസ്റ്റ് ചെയ്തു. താരങ്ങളെ കളിയാക്കാന്‍ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ മാത്രം ഉപയോഗിക്കുന്ന അങ്ങേയറ്റം മോശവും തരംതാണതുമായ പരാമര്‍ശങ്ങളും പേരുകളും ഈ പോസ്റ്റിന് താഴെയും വന്നു. ഇതേ തുടര്‍ന്നാണ് അജു വാര്‍ഗീസ് ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തതെന്ന് സൂചനയുണ്ട്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അജു വര്‍ഗീസ് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here