Advertisement

ഒടിയനിൽ അമിതാഭ് ബച്ചൻ ?

August 30, 2017
Google News 1 minute Read
amitabh bachan in odiyan

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഒടിയൻ. ഒടിവിദ്യ പ്രയോഗിക്കുന്ന ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുമ്പോൾ, ഒപ്പം ബിഗ് ബി അമിതാഭ് ബച്ചനും എത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്, ചിത്രത്തിൽ നിന്ന് അമിതാഭ് ബച്ചൻ പിന്മാറിയെന്നാണ്. ഇതിന്റെ കാരണങ്ങൾ ഇനിയും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടില്ല. ബിഗ് ബിയുടെ ഈ ഈ റോളിലേക്ക് സത്യരാജിനെ പരിഗണിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് വാരാണാസിയിലും, ബനാറസിലുമായി തുടരുകയാണ്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായി ഒരുങ്ങുന്ന ഒടിയന്റെ മുതൽ മുടക്ക് 45 കോടിയിലേരെ രൂപയാണ്. സ്‌പെഷ്യൽ ഇഫക്ടസിന് ഏറെ പ്രാധാന്യം നൽകുന്ന ഒടിയന്റെ ഗ്രാഫിക്‌സ് വർക്കുകൾക്ക് മാത്രം 10 കോടിയോളം രൂപ ചെലവഴിക്കുമെന്നാണ് അറിയുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയന്റെ നിർമ്മാണം. എ ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ആക്ഷൻ കോറിയോ ചെയ്യുന്നു എന്നതാണ് ഒടിയന്റെ മറ്റൊരു പ്രത്യേകത.

amitabh bachan in odiyan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here