എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ പിഎസ് സി നീക്കും

പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയിലെ വിവാദ ചോദ്യങ്ങള്‍ പിഎസ്‌സി നീക്കും. പൊതുവിജ്ഞാനം വിഭാഗത്തിലെ ചോദ്യങ്ങളെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ചോദ്യങ്ങള്‍ നീക്കാന്‍ പിഎസ് സി തീരുമാനിച്ചത്. ബുധനാഴ്ച ചേരുന്ന പരീക്ഷ മോണിറ്ററിങ് സമിതിയാണ് വിഷയം പരിഗണിക്കുമെന്നാണ് സൂചന. എത്ര ചോദ്യം ഒഴിവാക്കണമെന്ന കാര്യത്തില്‍ മോണിറ്ററിംഗ് സമിതി അന്തിമ തീരുമാനമെടുക്കും. ചോദ്യകര്‍ത്താവിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം പൂര്‍ണമായും വിലക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
പാലക്കാട്, പത്തനംതിട്ട എല്‍.ഡി ക്ലര്‍ക്ക് പരീക്ഷകള്‍ മാത്രമാണ് വിവാദമായത്. പൊതുവിജ്ഞാന വിഭാഗത്തിലെ 30 ചോദ്യങ്ങളില്‍ ഒന്നുപോലും ഇന്ത്യയെയോ കേരളത്തെയോ കുറിച്ചുണ്ടായില്ലെന്നാണ് പ്രധാന പരാതി. ചൈനയും ജര്‍മനിയും ഇറ്റലിയും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരുന്നു ഭൂരിഭാഗവും. രണ്ടുലക്ഷത്തിലേറെ പേരാണ് പരീക്ഷ എഴുതിയത്.
psc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here