Advertisement

ഗൊരഖ്പൂരിൽ വീണ്ടും ശിശു മരണം: മൂന്ന് ദിവസത്തിനിടെ മരിച്ചത് 61 കുഞ്ഞുങ്ങൾ

August 30, 2017
Google News 1 minute Read
gorakhpur tragedy death toll touches 105 gorakhpur disaster continues 61 kids dead in three days

ഗോരഖ്പൂർ ദുരന്തത്തിന്റെ ഭീതി വിട്ടൊഴിയും മുമ്പേ വീണ്ടും ശിശുമരണം. ഗൊരഖ്പൂർ ബി.ആർ.ഡി ആശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 61 കുട്ടികളാണ് മരിച്ചത്. ഇതിൽ 11 പേർ ജപ്പാൻ ജ്വരം മൂലമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ജനറൽ പീഡിയാട്രിക് വിഭാഗത്തിൽ 25 കുട്ടികളും നവജാത ശിശുക്കളുടെ ഐ.സി.യുവിലെ ചികിത്സയിലായിരുന്ന 25 കുട്ടികളും മരിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് കനത്ത മഴ മൂലം കുട്ടികളടക്കമുള്ളവർക്ക് പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ബി.ആർ.ഡി ആശുപത്രിയിൽ ഇതിനോടകം 500ഓളം പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ ഒരു ബെഡിൽ മൂന്നും നാലും കുട്ടികളെയാണ് കിടത്തിയിരിക്കുന്നത്.

gorakhpur disaster continues 61 kids dead in three days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here