Advertisement

ജനരക്ഷായാത്രാ വീണ്ടും മാറ്റി

August 30, 2017
Google News 0 minutes Read
kummanam

കേരളത്തിലെ രാഷ്‌ട്രീയ അതിക്രമങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷായാത്രാ വീണ്ടും മാറ്റി. മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് സെപ്തംബറിലേക്ക് മാറ്റി വച്ച യാത്ര ഇപ്പോള്‍ ഒക്ടോബറിലേക്കാണ് മാറ്റിയിരിക്കുന്നത്.  സെപ്റ്റംബര്‍ ഏഴിന് കണ്ണൂരില്‍ നിന്നുമാണ് യാത്ര തുടങ്ങും എന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഒക്ടോബറിലാണ് യാത്ര  ആരംഭിക്കുക എന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് പയ്യന്നൂരില്‍ നിന്ന് ആരംഭിച്ച് 23ന് തിരുവനന്തപുരത്ത് അവസാനിക്കേണ്ടിയിരുന്നതാണ് യാത്ര.

യാത്ര ഉദ്ഘാടനം ചെയ്യേണ്ട ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അസൗകര്യമാണ് യാത്ര മാറ്റി വച്ചതിന്റെ കാരണമായി പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

ഓഗസ്റ്റ് 27ന് തുടങ്ങേണ്ടിയിരുന്ന യാത്ര മെഡിക്കല്‍ കോഴ വിവാദം മൂലമാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here