ഓണ വരവറിയിച്ച് വഞ്ചിപ്പാട്ടിന്റെ താളത്തില്‍ കരടികള്‍

കൊല്ലം, കായംകുളം ഭാഗങ്ങളില്‍ പൂക്കളോടൊപ്പം ഓണത്തിന്റെ വരവറിയിക്കുന്ന ഒന്ന് കൂടിയുണ്ട്.. കരടികളാണവര്‍. ഉണങ്ങിയ വാഴയിലയില്‍ ശരീരം മുഴുവന്‍ പൊതിഞ്ഞ്, പാലത്തടികൊണ്ടു നിർമിച്ച കരടിയുടെ മുഖം മൂടിയുമണിഞ്ഞ്, ഈര്‍ക്കിള്‍ കളഞ്ഞ ഓല കൊണ്ട് ഉണ്ടാക്കിയ കുടയും ചൂടിയാണ് കരടികള്‍ ഓണ വരവറിയിച്ച് എത്തുക. പാട്ടും കളിയുമായി ഓരോ വീടിന്റെയും മുറ്റത്ത് കരടിയും സംഘവും എത്തും. വഞ്ചിപ്പാട്ടിന്‍െറ ഈണത്തിന്‍െറ അകമ്പടിയോടെയാണ് വരവ്
രാമപുരത്തു വാരിയരുടെ കുചേലവൃത്തം, കായംകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള പക്ഷിയുടെ യാത്ര, ലക്ഷ്മീ പാര്‍വതിമാരുടെ സംവാദം എന്നിവ പാടിയാണ് കരടികളിക്കാര്‍ ഊരു ചുറ്റുന്നത്. കരടിക്കെട്ട് എന്നും ഇതറിയപ്പെടുന്നു. കരടിപ്പാട്ടുകാരും താളക്കാരും അടങ്ങുന്ന സംഘം കരടിയെയും വേട്ടക്കാരനെയും അനുഗമിക്കുന്നു. നാടൻ വാദ്യോപകരണങ്ങളായ കൈമണി, ഗഞ്ചിറ തുടങ്ങിയവയും കൈത്താളവുമാണ് ആദ്യ കാലത്ത് കരടികളിയുടെ അകമ്പടി വാദ്യം. കരടിപ്പാട്ടിൽ ഏകതാളമേയുള്ളൂ..പാട്ടിന്റെയും കൊട്ടിന്റെയും കളിയുടെയും അവസാനം, വെക്കെടാ വെടിവെയ്‌ക്കെടാ, ലാക്കുനോക്കിവെയ്‌ക്കെടാ എന്ന നിർദ്ദേശം വരുമ്പോൾ കരടിയെ വേട്ടക്കാരൻ വെടിവച്ചിടുന്നതോടെ കളിപൂർണമാകുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here