Advertisement

ലേബർ റൂമിൽ ഡോക്ടർമാർ തമ്മിൽ വാക്കേറ്റം; കുഞ്ഞ് മരിച്ചു; ദൃശ്യങ്ങൾ പുറത്ത്

August 30, 2017
Google News 4 minutes Read
labour room doctor dispute took life of newborn

അടിയന്തര പ്രസവശസ്ത്രക്രിയക്കിടെ ലേബർ റൂമിൽ വച്ച് ഡോക്ടർമാർ തമ്മിൽ വാക്കേറ്റം, അനാസ്ഥ മൂലം കുഞ്ഞ് മരിച്ചു. രാജസ്ഥാനിലെ ജോധ്പുരിൽ ഉമൈദ് ആശുപത്രിയിൽ ചൊവ്വാഴ്ച്ചയായിരുന്നു സംഭവം.
ലേബർ റൂമിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ വാക്കേറ്റത്തിന്റെ വീഡിയോ റെക്കോഡ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.

ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ച സ്ത്രീയായിരുന്നു ഓപ്പറേഷൻ ടേബിളിൽ
ഉണ്ടായിരുന്നത്. ഇവരെ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കുന്നതിനിടെ ആയിരുന്നു ഡോക്ടർമാർ തമ്മിൽ വാക്കേറ്റമുണ്ടായത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ
പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

labour room doctor dispute took life of newborn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here