കന്നി ഓണത്തിന് മെട്രോയുടെ വമ്പൻ സർപ്രൈസ്

കന്നി ഓണം ആഘോഷമാക്കാനൊരുങ്ങി കെഎംആർഎൽ. യാത്രക്കാർക്ക് ആകർഷകമായ പ്രത്യേക ഇളവുകളുമായാണ് മെട്രോ എത്തുന്നത്.
മാസ ദിവസ അടിസ്ഥാനത്തിലുള്ള പാസുകൾ മെട്രോയിൽ ഉണ്ടാകും. ഈ ടിക്കറ്റു പയോഗിക്കുന്നവർക്കാവും ഇളവ് ലഭിക്കുക. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് വാരാന്ത്യങ്ങളിലാണ് മെട്രോയിൽ തിരക്കേറുന്നത്. ഓണാവധി ദിവസങ്ങളിൽ കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. അതിനാൽ കൂടുതൽ സർവ്വീസ് ഏർപ്പെടുത്താനും ആലോചിക്കുന്നുണ്ട്. എട്ടര മിനിറ്റ് ഇടവേളയിൽ 221 ട്രിപ്പുകളാണ് സാധാരണ ദിവസങ്ങളിലുള്ളത്. ഓണാവധി ദിവസങ്ങളിൽ ഇത് ഏഴര മിനിറ്റ് ഇടവേളയിൽ 255 ട്രിപ്പാക്കി മാറ്റും.
അതേ സമയം പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടിൽ തുടർച്ചയായി പരീക്ഷണയോട്ടം നടത്തുന്നുണ്ട്. സെപ്റ്റംബർ മധ്യം വരെ പരീക്ഷണയോട്ടം തുടരും. സെപ്റ്റംബർ 20 നു ശേഷം സുരക്ഷാ കമ്മീഷണറുടെ പരിശോധനയുണ്ടാകും.5 കിലോമീറ്ററിലായി നാല് സ്റ്റേഷനുകളുള്ള ഈ റൂട്ടിൽ ഒക്ടോബറോടെ യാത്രാസർവീസ് ആരംഭിക്കാനാണ് കെ എം ആർ എൽ ലക്ഷ്യമിടുന്നത്.
metro launches big surprise for onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here