Advertisement

മ്യാന്മാർ കലാപം; രാജ്യം വിട്ടത് 20000 ത്തോളം റോഹിങ്ക്യൻ മുസ്ലിംങ്ങൾ

August 30, 2017
0 minutes Read
MYANMAR

മ്യാന്മാറിൽനിന്ന് 20000 ത്തോളംപേർ റോഹിങ്ക്യൻ മുസ്ലിംങ്ങൾ രാജ്യം വിട്ടതായി റിപ്പോർട്ട്. രാജ്യത്തെ ന്യൂനപക്ഷമായ ഇവർക്കെതിരെ സൈനികർ നടത്തുന്ന അതിക്രമത്തെത്തുടർന്നാണ് പാലായനം. ഇവർ ബംഗ്ലാദേശിലേക്ക് കടന്നതായും ആയിരക്കണക്കിനു പേർ അതിർത്തിയിൽ തങ്ങുന്നതായും അന്താരാഷ്ട്ര കുടിയേറ്റ സംഘടന വ്യക്തമാക്കി.

ഗ്രാമങ്ങൾ അഗ്‌നിക്കിരയാക്കിയും വ്യാപക വെടിവയ്പ്പ് നടത്തിയും സൈനികർ സാധാരണക്കാർക്കു നേരെ അതിക്രമം നടത്തുകയാണെന്ന് സംഘടന. വെടിവയ്പ്പിനെത്തുടർന്ന് നൂറിലധികം സാധാരണക്കാർ മരിച്ചുവെന്നാണ് കണക്ക്. ബുദ്ധ ഭൂരിപക്ഷ രാജ്യമായ മ്യാന്മാറിൽ റോഹിങ്ക്യൻ മുസ്ലിംങ്ങൾ താമസിക്കുന്ന റാഖേനിലാണ് വീണ്ടും കലാപാന്തരീക്ഷം ഉണ്ടായിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top