അമ്മയെ കൊന്ന് മകന്‍ ഹൃദയം ഭക്ഷിച്ചു

കഥകളില്‍ പോലും കേട്ടിട്ടില്ലാത്ത ക്രൂരമായ ഈ കൊലപാതകം നടന്നത് മഹാരാഷ്ട്രയിലാണ്. മദ്യ ലഹരിയിലാണ് അമ്മയെ കൊന്ന് മകന്‍ ഹൃദയം ഭക്ഷിച്ചത്.സ്വന്തം അമ്മയുടെ ശരീരം കീറി മുറിച്ച ശേഷം ഇയാള്‍ അമ്മയുടെ ഹൃദയം പുറത്തെടുത്ത് ചട്ണി കൂട്ടി ഭക്ഷിച്ചു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
മഹാരാഷ്ട്രയിലെ കോലാപൂരില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. 65 വയസ്സുകാരിയായ യെലാവയെന്ന വയോധികയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ മകന്‍ സുനില്‍ കുച്ചാക്കുര്‍ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഇയാള്‍ ഭക്ഷണത്തിന്‍റെ പേരില്‍ അമ്മയോടു വഴക്കിടുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ്. സംഭവം നടക്കുന്ന ദിവസം ഭാര്യ മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കു പോയിരുന്നു. അമ്മയെ തലയ്ക്കടിച്ചു വീഴ്‍ത്തിയ ഇയാള്‍ അമ്മയുടെ ശരീരം കുത്തിക്കീറി അതില്‍ നിന്നും ഹൃദയമെടുത്തു ചട്‍നിയും കുരുമുളകുപൊടിയും കൂട്ടി കഴിക്കുകയായിരുന്നുവത്രെ.
നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.
son killed mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here