ഒഴിവുള്ള എംബിബിഎസ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഒഴിവുള്ള 690 എംബിബിഎസ് സീറ്റുകളിലേക്ക് ഇന്നും നാളെയുമായി സ്‌പോട്ട് അഡ്മിഷന്‍ നടക്കും.ഇതാദ്യമാണ് പ്രവേശനം തീര്‍ന്നപ്പോള്‍ ഇത്രയേറേ സീറ്റുകള്‍ ഒഴിവ് വരുന്നത് . അപ്രതീക്ഷിതമായി ഫീസ് കൂടിയതാണ് സീറ്റ് ഒഴിവുവരാന്‍ കാരണം. എന്നാല്‍ ഇത്തവണ 690 സീറ്റുകള് ബാക്കിയായി. എംബിബിഎസ്സിന് പുറമേ 450 ബിഡിഎസ് സീറ്റിലേക്കും സ്‌പോട്ട് അഡ്മിഷന്‍ നടക്കും.
ഫീസ് 11 ലക്ഷം ആയതും ബാങ്ക് ഗ്യാരന്റി ആവശ്യപ്പെട്ടതുമാണ് പ്രവേശനത്തില്‍ നിന്ന് കുട്ടികളെ അകറ്റിയത്. നീറ്റില്‍ ഉയര്‍ന്ന റാങ്ക് നേടിയവരും ഇക്കാരണം കൊണ്ട് എംബിബിഎസ് സ്വപ്നം ഉപേക്ഷിച്ചു. സ്പോര്‍ട്ട് അഡ്മിഷനില്‍ ഒറ്റയടിക്ക് 11ലക്ഷം കയ്യിലുള്ളവര്‍ക്ക് സീറ്റ് ഉറപ്പിക്കാം.
mbbs
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News