ഗോകുലം ഗ്രൂപ്പ് തണലായി.. സമീറിന് പഠിക്കാം.. ഡോക്ടറാകാം..

പണമില്ലാത്തതിനാല്‍ മെഡിക്കല്‍ പ്രവേശനം എന്ന സ്വപ്നം ഉപേക്ഷിക്കാന്‍ തീരുമാനിച്ച സമീറിന് ഗോകുലം ഗ്രൂപ്പ് താങ്ങായി. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കാനാണ് സമീറിന് അവസരം ഒരുങ്ങുക. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് സമീര്‍. ഇന്നലെ മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായിരുന്നു. മെഡിക്കല്‍ പ്രവേശനം നഷ്ടമാകുമെന്ന സമീറിന്റെ അവസ്ഥ അറിഞ്ഞ ഗോകുലം ഗോപാലന്‍, സമീറിനെ സ്കോളര്‍ഷിപ്പോടെ പഠിപ്പിക്കാന്‍ തയ്യാറാവുകയായിരുന്നു.
മത്സ്യതൊഴിലാളിയുടെ മകനാണ് സമീര്‍. സമീറിന് കഴിഞ്ഞ വര്‍ഷം ഗോകുലം മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു പ്രവേശനം ലഭിച്ചത്. എന്നാല്‍ അന്ന് രണ്ടര ലക്ഷം ഫീസടയ്ക്കാന്‍ പണമില്ലാത്തത് കൊണ്ട് അന്ന് പ്രവേശനം നേടാന്‍ കഴിഞ്ഞില്ല. ഈ വര്‍ഷം മികച്ച വിജയം നേടി 2015ാം റാങ്ക് സ്വന്തമാക്കി. ഇക്കുറിയും പ്രവേശനം ലഭിച്ചത് ഗോകുലം മെഡിക്കല്‍ കോളേജിലായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ഫീസായ അഞ്ച് ലക്ഷവും, ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും നല്‍കാന്‍ കഴിയാത്തതിനാല്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയ്ക്കിടെ തന്നെ സമീറിനെ സ്കോളര്‍ഷിപ്പോടെ പഠിപ്പിക്കാന്‍ ഗോകുലം ഗോപാലന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
രാത്രി പതിനൊന്നരയോടെയാണ് സമീറിന് സീറ്റ് കിട്ടിയത്. ഇടുക്കി സ്വദേശി കരീഷ്മയക്കും സമാന രീതിയില്‍ എംബിബിഎസിന് ചേരാനായി. കര്‍ഷകനായ വിജയകുമാറും മകള്‍ കരിഷ്മയും സ്വര്‍ണ്ണം പണയം വച്ച പണവുമായാണ് സ്പോര്‍ട് അഡ്മിഷന് എത്തിയത്. ഫീസ് തുക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മടങ്ങാനൊരുങ്ങുകയായിരുന്നു. എന്നാല്‍ കരീഷ്മയുടെ കഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് വിദേശത്ത് നിന്ന് ഒട്ടേറെപ്പേര്‍ പമം നല്‍കാമെന്ന വാഗ്ദാനവുമായി എത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here