ഐആർഎൻഎസ്എസ്1എച്ച് ഇന്ന് വിക്ഷേപിക്കും

ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആർഎൻഎസ്എസ്1എച്ച് ഇന്ന് വിക്ഷേപിക്കും. ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാത്രി ഏഴ് മണിക്കാണ് വിക്ഷേപണം.
29 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആരംഭിച്ചു. പിഎസ്എൽവി സി 39 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ശ്രേണിയിലെ ഏഴു ദിശാസൂചക ഉപഗ്രഹങ്ങളിൽപ്പെട്ട ഐആർഎൻഎസ്എസ്1എച്ച്, മൂന്നു റൂബീഡിയം ക്ലോക്കുകൾ പ്രവർത്തനം നിലച്ച സാഹചര്യത്തിലാണ് ഇതിനെ പിന്തുണയ്ക്കാനുള്ള ബാക്കപ്പായി 1400 കിലോഗ്രാം ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയയ്ക്കുന്നത്.
IRNSS1H to be launched today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here