Advertisement

കാവ്യാമാധവൻ ഹാജരാകാൻ പോലീസ് നിർദ്ദേശം; അറസ്റ്റിനും അനുമതി

August 31, 2017
Google News 2 minutes Read

നടി പൊതുവഴിയിൽ ഓടുന്ന കാറിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് പോലീസ് നോട്ടിസ് നൽകിയതായി റിപ്പോർട്ട്. കേസിൽ ആരോപണം നേരിടുന്ന ചലച്ചിത്രതാരം കാവ്യാമാധവൻ അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിന്റെ ഉള്ളടക്കം എന്നും അറിയുന്നു. കേസിൽ ആദ്യം മുതൽ പറഞ്ഞു കേട്ട ‘മാഡം’ കാവ്യ മാധവൻ തന്നെയാണെന്ന് നിരവധി ഊഹങ്ങൾ ഇതിനു മുൻപും പുറത്തു വന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ‘മാഡം’ എന്നത് കാവ്യ മാധവൻ തന്നെയെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി വെളിപ്പെടുത്തിയത്. എന്നാൽ പൾസറിന്റെ വെളിപ്പെടുത്തൽ കൊണ്ട് മാത്രമല്ല കാവ്യയെ സംശയപട്ടികയിൽ പെടുത്തിയതെന്നാണ് പോലീസ്സിന്റെ നിലപാട്.

കാവ്യാ മാധവനെ ചോദ്യം ചെയ്യാനുള്ള കാരണങ്ങൾ

1 . സംഭവത്തിൽ ഒരു കരാർ കൊട്ടേഷൻ ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെട്ടതായി സൂചന ലഭിച്ചു. ആദ്യ സൂചനകൾ തന്നെ ദിലീപിലെക്കും ഭാര്യ കാവ്യ മാധവനിലേക്കും നീണ്ടിരുന്നു.

2. സംശയം തോന്നിത്തുടങ്ങിയ ആദ്യം മുതൽ കാവ്യാ മാധവനെ ചുറ്റിപ്പറ്റിയുള്ള തെളിവുകൾ ശേഖരിച്ചുവെന്നും ചോദ്യം ചെയ്യേണ്ടതായ വസ്തുതകൾ ഉണ്ടെന്നും , അത് കോടതികളിലടക്കം സമർപ്പിക്കപ്പെട്ട കേസ് ഡയറികളിലും വ്യക്തമാക്കിയിട്ടുണ്ട്.

3. സംഭവ ശേഷം പ്രതിയായ പൾസർ സുനി കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ഉള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പോയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു.

4. സുനി ലക്ഷ്യയിൽ എത്തിയ ദിവസത്തെ സി സി ടി വി ദൃശ്യങ്ങൾ നശിപ്പിച്ചത് പോലീസ് അതീവ ഗുരുതരമായി കാണുന്നു.

5. ഏറ്റവും ഒടുവിൽ സുനിയുടെ വെളിപ്പെടുത്തൽ കൂടി എത്തിയതോടെ കാവ്യ മാധവനെ പോലീസ് നിർബന്ധമായും ചോദ്യം ചെയ്യും എന്ന സാഹചര്യം ഉണ്ടായി.

ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്ന ദിവസം തന്നെ ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും നിർദേശം ഉണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് ചീഫ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് അനുമതിയും നൽകിയിട്ടുണ്ട്. നായകന് പുറകെ ‘മാഡവും’  ജയിലാവും എന്ന് പോലീസ് വൃത്തങ്ങളിൽ ആദ്യം മുതലേ നിലനിന്നിരുന്ന അടക്കം പറച്ചിലുകൾ സത്യമാകുമോ എന്ന് ഉറ്റു നോക്കുകയാണ് നിരീക്ഷകർ.

kaavya madhavan may arrested soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here