ആർത്തവ രക്തം ബെഞ്ചിൽ പുരണ്ടതിന് അദ്ധ്യാപിക ശകാരിച്ചു; മനംനൊന്ത് 12 വയസ്സുകാരി ജീവനൊടുക്കി

ക്ലാസിലെ ബെഞ്ചിൽ ആർത്തവ രക്തം പുരണ്ടതിന് ക്ലാസ്സ് അദ്ധ്യാപികയും പ്രിൻസിപ്പാളും ശകാരിച്ച പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. പെൺകുട്ടി അയൽവാസിയുടെ വീടിൻറെ ടെറസ്സിൽ നിന്ന് താഴേക്ക് ചാടിയാണ് ആത്മഹത്യ ചെയ്തത്.
യൂണിഫോമിലും ബഞ്ചിലും ആർത്തവ രക്തം പുരണ്ടത് സഹപാഠികൾ ചൂണ്ടിക്കാട്ടിയപ്പോൾ പെൺകുട്ടി വിശ്രമ മുറിയിൽ പോകാൻ അധ്യാപികയോട് അനുവാദം ചോദിച്ചു. എന്നാൽ അവർ അതിന് അനുവാദം നൽകാതെ ബഞ്ച് വൃത്തികേടാക്കിയതിന് ശാസിക്കുകയും മറ്റുള്ള കുട്ടികളുടെ മുന്നിൽ വെച്ച് പരിഹസിക്കുകയും ചെയ്തു.
ഒരു പാഡ് വെക്കാൻ പോലും അറിയില്ലേ എന്ന് ചോദിക്കുകയും, രക്തം പുരണ്ട അതേ വേഷത്തിൽ പ്രിൻസിപ്പാളിൻറെ മുന്നിൽ കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് പ്രിൻസിപ്പാളും ശകാരിച്ചു. പരിഹാസങ്ങളിലും ശകാരങ്ങളിലും മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്.
menstrual blood on bench teacher scolds twelve year old suicided
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here