മത്സരത്തിനിടെ കടുത്ത വയറുവേദന; പുരുഷനായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ചൈനീസ് താരം

ഫ്രഞ്ച് ഓപ്പൺ മത്സരത്തിനിടെ തനിക്ക് കടുത്ത വയറുവേദന ഉണ്ടായിരുന്നു എന്ന് ചൈനയുടെ വനിതാ താരം ഴെങ് ക്വിൻവെൻ. ലോക ഒന്നാം നമ്പർ താരം ഇഗ സ്വ്യാറ്റെകിനെതിരായ പോരാട്ടത്തിനിടെയാണ് താരം വയറുവേദന കൊണ്ട് ബുദ്ധിമുട്ടിയത്. മത്സരത്തിനിടെ വലതുകാലിനു പരുക്കേറ്റ താരം മെഡിക്കൽ ടൈം ഔട്ട് എടുത്തിരുന്നു. എന്നാൽ, ആർത്തവവുമായി ബന്ധപ്പെട്ട വയറുവേദനയാണ് തന്നെ അതിനെക്കാൾ ബുദ്ധിമുട്ടിച്ചതെന്ന് 19കാരിയായ താരം വെളിപ്പെടുത്തി. പുരുഷനായിരുന്നെങ്കിൽ നന്നായിരുന്നു എന്നും താരം പറഞ്ഞു. മത്സരത്തിൽ ആദ്യ സെറ്റ് നേടിയ താരം പിന്നീട് രണ്ട് സെറ്റുകളിലും പരാജയപ്പെട്ടിരുന്നു.
“അത് സ്ത്രീകൾക്കുള്ള പ്രശ്നമാണ്. ആദ്യ ദിനം എല്ലായ്പ്പോഴും വളരെ ബുദ്ധിമുട്ടാണ്. എനിക്ക് ആദ്യ ദിനത്തിൽ കടുത്ത വേദന ഉണ്ടാവാറുണ്ട്. ഒരു പുരുഷനായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. പുരുഷന് ഇതൊന്നും സഹിക്കേണ്ടല്ലോ. കാൽ വേദന അവർ ശരിപ്പെടുത്തി. പക്ഷേ, വയറുവേദന പരിഗണിക്കുമ്പോൾ അത് എളുപ്പമായിരുന്നു. കടുത്ത വയറുവേദന ആയതിനാൽ എനിക്ക് നന്നായി കളിക്കാനായില്ല.”- മത്സരത്തിനു ശേഷം താരം പറഞ്ഞു.
Story Highlights: Zheng Qinwen Stomach Cramps French Open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here