Advertisement

മോഡി സർക്കാരിന്റെ പദ്ധതികൾ ഇനി പാഠ്യ വിഷയം

August 31, 2017
Google News 0 minutes Read
modi pm rally today gujarat election 2017

മോഡി സർക്കാരിന്റെ പദ്ധതികൾ പാഠ്യവിഷയമാകുന്നു. സ്വച്ഛ് ഭാരത് അഭിയാൻ, ബേഠി ബെച്ചാവോ ബേഠി പഠാവോ, ഡിജിറ്റൽ ഇന്ത്യ, നോട്ട് അസാധുവാക്കൽ തുടങ്ങിയ പദ്ധതികളാണ് അടുത്ത അധ്യയന വർഷം മുതൽ പാഠ്യവിഷയമാകുന്നത്. എൻസിആർടി സിലബസിൽ ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് ഈ പദ്ധതി ഉൾപ്പെടുത്തുക.

സാമ്പത്തിക മേഖലയിലെ മാറ്റം അറിയാൻ നോട്ട് അസാധുവാക്കൽ, ജിഎസ്ടി തുടങ്ങിയവ പത്താംക്ലാസിലെ ഇകണോമിക്‌സ് പുസ്തകത്തിലും ഉൾപ്പെടുത്തും.

അതേസമയം എട്ടാംക്ലാസിലെ സംസ്‌കൃത പാഠപുസ്തകത്തിൽനിന്ന് ഭഗവതജ്ജുകം എന്ന പാഠഭാഗം ഒഴിവാക്കാനും സർക്കാർനിർദ്ദേശം. പാഠത്തിലെ വേശ്യ എന്ന പദത്തിന് വിശദീകരണം നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന അധ്യാപകരുടെ പരാതിയെ തുടർന്നാണ് പാഠഭാഗം ഒഴിവാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here