Advertisement

മുംബൈ കെട്ടിടം തകർന്ന സംഭവം; മരണസംഖ്യ ഉയരുന്നു

August 31, 2017
Google News 1 minute Read
mumbai building collapsed death toll rises

ഇന്ന് വെളുപ്പിന് മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്ന സംഭവത്തിൽ മരണസംഘ്യ ഉയരുന്നു. മുംബൈയിലെ മൌലാനി ഷൌകത് അലി റോഡിലെ ഭിണ്ടി ബസാറിലെ കെട്ടിടമാണ് തകർന്നത്.

സംഭവത്തിൽ ഇതുവരെ 15 പേരാണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ന് ആണ് 70 വർഷം പഴക്കമുള്ള ഈ കെട്ടിടം തകർന്നത്. പഴകിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്ന ഈ കെട്ടിടത്തിൽ 10 കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. മുകളിലത്തെ രണ്ടു നിലകൾ അനധികൃതമായി നിർമ്മിച്ചതാണെന്നും പറയപ്പെടുന്നു.

ദേശീയ ദുരന്ത നിവാരണ സേന രക്ഷ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആംബുലൻസും ഫയർ എൻജിനും സംഭവ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ 3 പേരെ രക്ഷപെടുത്തി.

mumbai building collapsed death toll rises

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here