മാവോയിസ്റ്റ് നേതാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മാവോയിസ്റ്റ് വനിതാ നേതാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിലെ അംഗം ലത എന്ന മീരയാണ് കൊല്ലപ്പെട്ടത്. നാടുകാണി വനമേഖലയിലാണ് സംഭവമെന്ന് പശ്ചിമഘട്ട മേഖലാ കമ്മറ്റിയുടെ ലഘുലേഖയില്‍ പറയുന്നു.
മൃതദേഹം ബന്ധുക്കളെയോ പ്രവര്‍ത്തകരെയോ കാണിക്കാതെ സംസ്‌കരിക്കേണ്ടി വന്നതില്‍ സംഘടന ഖേദം പ്രകടിപ്പിക്കുന്നുണ്ട്. വനമേഖലയില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചുവെന്നാണ് ലഘുലേഖയിലുള്ളത്. ലതയ്ക്ക് 1996 മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുണ്ട്.
മാവോയിസ്റ്റ് പ്രവര്‍ത്തകനായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മൊയ്തീനാണ് ലതയുടെ ഭര്‍ത്താവ്.
പാലക്കാട് കൊട്ടേക്കാട് സ്വദേശിയായ ലതയെ നേരത്തെ മാവോയിസ്റ്റ് തന്നെയായ രവീന്ദ്രന്‍ വിവാഹം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു മൊയ്തീനുമായുള്ള വിവാഹം. അതേസമയം മാവോയിസ്റ്റുകളുടെ ലഘുലേഖയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here