യോഗങ്ങളിൽ ചോദ്യങ്ങൾ മോഡി അനുവദിക്കില്ല; മറുപടി ശകാരമായിരിക്കുമെന്ന് ബിജെപി എം പി

എം പിമാരുടെ യോഗങ്ങളിൽ തങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അനുവാദമില്ലെന്ന് മഹാരാഷ്ട്രയിൽനിന്നുള്ള ബിജെപി എം പി. പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളെ സംശയങ്ങൾ ചോദിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ എം പി നാന പട്രോല അദ്ദേഹം ചോദ്യങ്ങളെ ഭയപ്പെടുന്നുവെന്നും വ്യക്തമാക്കി.
യോഗത്തിൽ ഒബിസി മന്ത്രാലയവും കർഷക ആത്മഹത്യയും സംബന്ധിച്ച വിഷയങ്ങൾ ചോദിക്കാൻ ശ്രമിച്ച തന്നോട് പ്രധാനമന്ത്രി ദേഷ്യപ്പെട്ടുവെന്നും പടോലെ പറഞ്ഞു.
ചോദ്യം ചോദിക്കുമ്പോൾ നിങ്ങൾ തെരഞ്ഞെടുപ്പ് പ്രകടന പത്രിക വായിച്ചിട്ടില്ലേ, വിവിധ സർക്കാർ പദ്ധതിയെക്കുറിച്ച് അറിയില്ലേയെന്ന മറു ചോദ്യമാണ് മോഡിയയിൽനിന്ന് ഉണ്ടാകുക എന്നും പടോലെ.
കാർഷിക മേഖലയിലെ കേന്ദ്ര നിക്ഷേപം, നികുതികൾ തുടങ്ങിയ വിഷയങ്ങളിൽ താൻ നൽകിയ നിർദ്ദേശങ്ങളോട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്.
സംസാരിക്കാതിരിക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.സ്ഥിരമായി എം പിമാരുടെ യോഗം വിളിക്കുന്ന പ്രധാനമന്ത്രി ആരെയും സംസാരിക്കാൻ അനുവദിക്കാറില്ലെന്നും പടോല കൂട്ടിച്ചേർത്തു. ാേ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here