എൻഡിഎ മന്ത്രിസഭാ പുനസംഘടന നാളെ

എൻഡിഎ മന്ത്രിസഭാ പുനസംഘടന ഞായറാഴ്ച. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് എൻഡിഎ നേതൃത്വം സർക്കാരിലും പാർട്ടിയിലും നിർണായക അഴിച്ചുപണിക്കൊരുങ്ങുന്നത്. ഉമാ ഭാരതിയും രാജീവ് പ്രതാപ് റൂഡിയുമടക്കം 8 മന്ത്രിമാരെ നീക്കി മോദി മന്ത്രിസഭയുടെ പുനസംഘടന നാളെ നടക്കും. പ്രമുഖമന്ത്രിമാരുടെ വകുപ്പുകളും ഇതോടെ മാറും.
ക്യാബിനറ്റ് പദവിയുള്ള ഉമാഭാരതി, രാജീവ് പ്രതാപ് റൂഡി, ഫഗൻ സിങ് കുലാസ്ത, സഞ്ജീവ് ബല്ല്യാൺ, മഹേന്ദ്ര നാഥ് പാണ്ഡെ,കൽരാജ് മിശ്ര അടക്കം എട്ട് മന്ത്രിമാരാണ് ഇതുവരെ രാജിവെച്ചിട്ടുള്ളത്. മാത്രമല്ല ഇതിനുപുറമെ ചിലരുടെ രാജി കൂടി പ്രതീക്ഷിക്കാം. നിലവിൽ മന്ത്രിസഭയിലുള്ള പലർക്കും വകുപ്പ് മാറ്റവുമുണ്ടാകും.
മീനാക്ഷി ലേഖിസ മുരളീധർ റാവു, , സത്യപാൽ സിങ്, വിനയ് സഹസ്രബുദ്ധെ, പ്രഹൽദ് ജോഷിറാം മാധവ് തുടങ്ങി പുതുമുഖങ്ങൾ മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here