വിശുദ്ധ ഹജ്ജ് പരിസമാപ്തിയിലേക്ക്

ലോകമെമ്പാടുമുള്ള വിശ്വാസികൾ സംഗമിച്ച ഹജ്ജ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു. 23 ലക്ഷത്തിലേറെ തീർഥാടകർ പങ്കെടുത്ത ഹജ്ജ് കർമങ്ങൾക്ക് നാളെ സമാപനമാകും. ഹജ്ജിന്റെ നാലാം ദിനത്തിലെ കല്ലേറുകർമം പൂർത്തിയാക്കിയ ഹാജിമാർ മിനായിലെ തമ്പുകളിൽ വിശ്രമിക്കുകയാണ്. ഇന്ന് മഗ്രിബിനു മുമ്പ് പകുതിയിലേറെ ഹാജിമാർ മിനായോട് വിടപറയും. ബാക്കിയുള്ളവർ ദുൽഹജ്ജ് 13 വരെ തമ്പിൽ താമസിച്ച് കർമങ്ങൾ പൂർത്തിയാക്കും.
മിനായിൽനിന്ന് മടങ്ങുന്നവർ ഹറമിൽ പോയി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെയാണ് ഹജ്ജ് പൂർത്തിയാവുക. അവസാന ഘട്ടത്തിൽ കർമങ്ങൾ പൂർത്തിയാക്കാൻ തിരക്ക് കൂടുമെന്നതിനാൽ ഹാജിമാർക്ക് സമയം ക്രമീകരിച്ച് നൽകിയിട്ടുണ്ട്. മക്കയോട് വിടപറഞ്ഞ് മദീനയിൽ പ്രവാചകന്റെ ഖബറിടവും മസ്ജിദുന്നബവിയും സന്ദർശിക്കാനുള്ള ഒരുക്കത്തിലാണ് ഹാജിമാർ.
അതിനിടെ ഈ വർഷത്തെ ഹജ്ജ് നിർവഹിച്ചവരുടെ കണക്കുകൾ ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ടു. വിദേശികളും ആഭ്യന്തര തീർഥാടകരുമടക്കം 23,52,122 പേരാണ് ഹജ്ജ് നിർവഹിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്ന് 17,52,014 പേരും സഊദിക്കകത്തു നിന്നും 6,00,108 പേരുമാണ് ഹജ്ജിനെത്തിയത്.
hajj ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here